AUTO

ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ച് ഫോക്സ്​വാഗൺ വെർടുസ്


വെർടുസ് ഇന്ത്യയിൽ അവതരിപ്പിച്ചതിന്റെ നാല് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഫോക്സ്​വാഗൺ ഇന്ത്യ പുതിയ ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ചു. വെർടുസ് ജിടി പ്ലസ് സ്‌പോർട്ട് വകഭേദത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പതിപ്പ് പരിമിതമായ എണ്ണത്തിലാണ് ലഭ്യമാകുക. പുതിയ അവോക്കാഡോ പേൾ നിറവും കറുപ്പ് മേൽക്കൂരയും കറുപ്പ് അലോയ് വീലുകളും വാഹനത്തിന് കൂടുതൽ ആകർഷകമായ രൂപം നൽകുന്നു. 19,19,900 രൂപയാണ് എക്‌സ്-ഷോറൂം വില. ആറ് എയർബാഗുകൾ, അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും വാഹനത്തിലുണ്ട്. ഫോക്സ്​വാഗണിന്റെ സുരക്ഷാ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, ആറു എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.


Sports ⏭️

Back to top button