NEWS

അടൂർ പ്രകാശ് വിവാദം, പുനഃസംഘടന: കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം 13ന്


തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ പരസ്യ വിമര്‍ശനം, ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷ നിയമനങ്ങളിലെ കാലതാമസം, കെപിസിസി പുനഃസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിനു തലവേദയാകുന്നതിനിടെ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഈ മാസം 13ന് ഉച്ചയ്ക്ക് മൂന്നിന് ഇന്ദിരാ ഭവനില്‍ ചേരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗം വിളിച്ചിരിക്കുന്നത്.യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനം ചര്‍ച്ചയാകും. പാര്‍ട്ടി ആസ്ഥാനത്തിരുന്ന് മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ പറയുമ്പോള്‍ അടൂര്‍ പ്രകാശിന്റെ ആരോപണം പൂര്‍ണമായി തള്ളിക്കളയാനാവില്ലെന്നു മറുഭാഗം വാദിക്കുന്നു. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കാന്‍ എത്രയുംവേഗം സമിതിക്കു രൂപം നല്‍കണമെന്ന ആവശ്യവുമുണ്ട്.


Fashion ⏭️

Back to top button