ഊരിപ്പോയ ഷൂ എടുക്കാൻ ശ്രമിക്കവേ ബസിൽ നിന്ന് തെറിച്ചുവീണു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അപകടത്തിൽ മരിച്ച ഗൗരി ജി കൃഷ്ണ
പാലക്കാട്: സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് കോങ്ങോട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ഇന്നുരാവിലെയാണ് അപകടമുണ്ടായത്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്‌ട്രി വിദ്യാർത്ഥിനി ഗൗരി ജി കൃഷ്ണ (18) ആണ് മരിച്ചത്. കോങ്ങോട് സ്വദേശിനിയാണ്.
രാവിലെ കോളേജിൽ പോകുന്നതിനായി ബസിൽ കയറവേ ഗൗരിയുടെ ഒരു ഷൂ അഴിഞ്ഞ് പുറത്തേയ്ക്ക് വീണു. ഇതെടുക്കാനായി പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. തെറിച്ചുവീണ ഗൗരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
ഉടൻതന്നെ കുട്ടിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോങ്ങോട് സ്വദേശിയായ എം പി ഗോപീകൃഷ്ണന്റെയും ബീനയുടെയും മകളാണ് ഗൗരി.
English Summary
An 18-year-old college student, Gouri G Krishna, died in Palakkad this morning after falling from a private bus. The incident occurred near Kongode Mallikkal bus stop. Gouri attempted to retrieve a fallen shoe when the bus unexpectedly moved, causing her to fall and be run over. She was rushed to a private hospital but could not be saved.
RELATED TOPICS: PALAKKAD BMW ACCIDENT, PALAKKAD ACCIDENT DEATH, PRIVATE BUS ACCIDENT, COLLEGE STUDENT DEATH
Read News ⏭️


