BUSINESS

ചൈനയ്ക്ക് അടി; ഇന്ത്യയിലെ റഷ്യൻ ഇന്ധനത്തിന്റെ സ്ഥാനത്തേക്ക് ഇക്വഡോർ, അപൂർവ്വ ധാതുക്കളും പ്രവഹിക്കും, വൻ നിക്ഷേപത്തിനൊരുങ്ങി എണ്ണക്കമ്പനികൾ


ഇക്വഡോറിൽ നിന്ന് ക്രൂഡ് ഓയിൽ, അപൂർവ്വ ധാതുക്കൾ എന്നിവ എത്തിക്കാൻ ഇന്ത്യയുടെ നീക്കങ്ങൾ. ആ​ഗോള വിപണിയിൽ നിലവിൽ വൻ ഡിസ്കൗണ്ടിലാണ് ഇക്വഡോർ ഇന്ധനം ലഭിക്കുന്നത്. ഇന്ത്യയിലേക്കുള്ള റഷ്യൻ ഇന്ധന ഇറക്കുമതി കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണയ്ക്ക് സമീപ ഭാവിയിൽ പകരം നിൽക്കാൻ ഇക്വഡോറിയൻ ഹെവി ക്രൂഡ് ​ഗ്രേഡിന് സാധിച്ചേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ഇന്ത്യൻ കമ്പനികളെ തങ്ങളുടെ രാജ്യത്തേക്ക് നിക്ഷേപത്തിനായി ഇക്വഡോർ ക്ഷണിക്കാൻ ഒരുങ്ങുകയുമാണ്. ചൈനയെ സംബന്ധിച്ച് ഈ നീക്കങ്ങൾ തിരിച്ചടിയാണ്ഇന്ത്യ-ഇക്വഡോർ സഹകരണംഇക്വഡോറിന്റെ ക്രൂഡ് ഓയിൽ, കോപ്പർ, മറ്റ് അപൂർവ ധാതുക്കൾ എന്നിവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ദിവസം ചർച്ചകൾ നടന്നിരുന്നു. ഇന്ത്യയിലെ ഇക്വഡോർ അംബാസഡർ ഫെർണാണ്ടോ ബുചെല്ലിയാണ് ഇക്കാര്യം അറിയിച്ചത്.ഇക്വഡോറിലെ ഓയിൽ & മിനറൽ സെക്ടറിൽ നിക്ഷേപം നടത്താൻ ആ രാജ്യം ഇന്ത്യൻ കമ്പനികളെ ക്ഷണിക്കാൻ പദ്ധതിയിടുകയാണ്. എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിൽ നിന്ന് മെഡിക്കൽ പ്രൊഡക്ടുകളും ഇക്വഡോർ വാങ്ങും.ഇന്ത്യയുടെ നീക്കങ്ങൾചൈനയിൽ നിന്നുള്ള അപൂർവ ധാതുക്കളുടെ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നതിന്റെ ഭാ​ഗം കൂടിയാണ് പുതിയ നീക്കങ്ങൾ. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യ, എണ്ണ വാങ്ങുന്നതിന് വേറിട്ട മാർ​ഗങ്ങളാണ് സമീപ കാലത്തായി സ്വീകരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം പൂർണമായി അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ സംബന്ധിച്ച് ഇത്തരം നീക്കങ്ങൾ നിർണായകമാണ്.റഷ്യൻ ഇന്ധനം ചൈന വൻ തോതിൽ വാങ്ങിക്കൂട്ടുന്നത്, ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. ഇക്വഡോറിൽ നിന്ന് വലിയ ഡിസ്കൗണ്ടിൽ ക്രൂഡ് ലഭിക്കുന്നതോടെ ഈ പ്രശ്നവും പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ഫലത്തിൽ ഇക്വഡോറിന്റെ കടന്നു വരവ് ചൈനയ്ക്ക് തിരിച്ചടി നൽകും.തെക്കേ അമേരിക്കൻ ക്രൂഡിന്റെ പ്രാധാന്യംഈ വർഷം തുടക്കത്തിൽ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേ,ൻ ആദ്യമായി ഇക്വഡോറിൽ നിന്ന് ക്രൂഡ് ഇറക്കുമതി നടത്തി. യു.എസ് വിലക്കിനെ തുടർന്ന് റഷ്യൻ ക്രൂഡ് വരവ് കുറഞ്ഞതിനെ തുടർന്നായിരുന്നു ഇത്.പിന്നീട് പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയിലേക്കുള്ള സപ്ലൈ കുറയാൻ കാരണമായി. ഇതോടെ ഇക്വഡോർ അടക്കമുള്ള തെക്കൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇറക്കുമതി വർധിപ്പിച്ചു. ഇത്തരത്തിൽ ബ്രസീൽ, വെനസ്വേല എന്നിവിടങ്ങളിൽ നിന്ന് അസംസ്കൃത എണ്ണയുടെ ഇറക്കുമതി ഉയർന്നു നിൽക്കുന്നു.


Read News

Back to top button