AUTO

ടെൻഷൻ ഒഴിവാക്കാം; ഇനി ഏത് ആർടിഒ ഓഫിസിലും വാഹന ടെസ്റ്റിങ് നടത്താം


തിരുവനന്തപുരം∙ മോട്ടർവാഹന വകുപ്പിന്റെ ഒരു ഓഫിസിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മറ്റ് ആർടിഒ, സബ് ആർടിഒ ഓഫിസുകളിൽ പരിശോധന (ടെസ്റ്റിങ്) അനുവദിക്കാൻ വാഹന, ഗതാഗത മേഖലകളിലെ സംഘടനകളുമായി മന്ത്രി സി.പി.ജോൺ നടത്തിയ ചർച്ചയിൽ ധാരണയായി. കേരള സവാരി ആപ് എല്ലാ ടാക്സി തൊഴിലാളികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ പരിഷ്കരിക്കും. പരിവഹൻ പോർട്ടലിലെ സാങ്കേതികത്തകരാർ പരിഹരിക്കണമെന്നും കേരളത്തിനു മാത്രമായി പ്രത്യേക സെർവർ അനുവദിക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കും. ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് ജനനത്തീയതിയും മേൽവിലാസവും തെളിയിക്കുന്നതിന് ഏകീകൃത നടപടിക്രമം തയാറാക്കും. മോട്ടർവാഹന വകുപ്പിൽ നിലവിലുള്ള സന്ദർശന സമയത്തിനു പുറമേ വൈകിട്ട് 4 മുതൽ 5 വരെ സന്ദർശകർക്കു പ്രവേശനം അനുവദിക്കും. ഇപ്പോൾ ഉച്ചവരെയാണ് സന്ദർശക സമയം. ഇതരസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്നവർക്കു ഡ്രൈവിങ് ലൈസൻസിന്റെ ക്വാളിറ്റി പ്രിന്റ് ലഭ്യമാക്കും.


Sports ⏭️

Back to top button