NEWS

നേപ്പാൾ ദുരന്തം: മരിച്ചവരെക്കുറിച്ച് വ്യക്തതയില്ല; ഉറ്റവരെത്തേടി ആശുപത്രികൾ കയറിയിറങ്ങി ബന്ധുക്കൾ


കഠ്മണ്ഡു ∙ ‘കഴിഞ്ഞ 3 ദിവസമായി ആശുപത്രികൾ മാറിമാറി തിരയുകയാണ്. സഹോദരനെയും കുടുംബത്തെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാൻ. ഇനി എത്ര ദിവസം കൂടി കാത്തിരിക്കണമെന്ന് അറിയില്ല’– കഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിൽ വച്ചു കണ്ട ദീപക് കൈനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ആശുപത്രി വരാന്തയിലെ ഭിത്തിയിൽ തന്റെ പ്രിയപ്പെട്ടവരുടെ ചിത്രം പതിപ്പിക്കുന്നതിനിടെയാണു ദീപക്കിനെ കണ്ടത്. പ്രളയം കവർന്ന നേപ്പാളിലെ റസുവയിലാണു ദീപക്കിന്റെ സഹോദരൻ പ്രതാപും ഭാര്യ മിണാലും മകനും താമസിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇവരെക്കുറിച്ചു വിവരമൊന്നുമില്ല.ഇതു ദീപക്കിന്റെ മാത്രം അനുഭവമല്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രികൾ കയറിയിറങ്ങുകയാണു നൂറുകണക്കിനാളുകൾ. ത്രിഭുവൻ ആശുപത്രിയുടെ പ്രവേശനഭാഗത്തു ഭിത്തിയിൽ നിറയെ മിന്നൽപ്രളയത്തിൽ കാണാതായവരുടെ ചിത്രങ്ങളാണ്. നേപ്പാൾ സ്വദേശികളുടെ മാത്രമല്ല, ഇന്ത്യക്കാരുടെയും സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെയും ചിത്രങ്ങൾ പതിപ്പിച്ചിരിക്കുന്നു. ചിലർ വേദനനിറഞ്ഞ കുറിപ്പും ഒപ്പം നൽകിയിട്ടുണ്ട്.തിരിച്ചറിയാനാകാതെ മൃതദേഹങ്ങൾ


Fashion ⏭️

Back to top button