SPORTS

അണ്ടർ 19 ടെസ്റ്റ്:മലയാളി താരം മാനവിന് സെഞ്ചറി


ഗോൾ ( ശ്രീലങ്ക) ∙ ശ്രീലങ്കൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടി സെഞ്ചറി നേടി മലയാളി താരം മാനവ് കൃഷ്ണ. 153 പന്തുകളിൽ 6 ഫോറും 3 സിക്സുമടക്കം 100 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്ററായ മാനവ് നേടിയത്.കഴിഞ്ഞ സീസണിൽ അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്റ്റനായിരുന്ന മാനവ്. രണ്ട് സെഞ്ചറികളടക്കമുള്ള മികച്ച പ്രകടനമാണ് ദേശീയ അണ്ടർ 19 ടീമിലേക്കു വഴിതുറന്നത്. കഴിഞ്ഞ ജനുവരിയിൽ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയിലും അരങ്ങേറ്റം കുറിച്ചു. സഹോദരൻ മാധവ് കൃഷ്ണയും കേരള അണ്ടർ 19 ടീമംഗമാണ്. ഉണ്ണികൃഷ്ണൻ ശ്രീകണ്ഠനാണ് പിതാവ്.


Auto ⏭️

Back to top button