AUTO
റോഡിലെ അപകടങ്ങൾ മുൻകൂട്ടിയറിയാം: അഡാസിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന V2V സാങ്കേതികവിദ്യ വരുന്നു

2028 ഒക്ടോബര്‍ മുതല്‍ രാജ്യത്ത് ഇറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും വെഹിക്കിള്‍ ടു വെഹിക്കിള്‍ ആശയ വിനിമയ സംവിധാനം നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. ഇരുചക്ര- മുച്ചക്ര വാഹനള്‍, കാറുകള്‍ ട്രക്കുകള്‍ എന്നിവയുള്‍പ്പടെ എല്ലാ വിഭാഗങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. റോഡ് അപകടങ്ങള്‍ കുറക്കുന്നതിനും സുരക്ഷ കൂട്ടുന്നതിനും സഹായിക്കുന്നതാണ് പുതിയ നീക്കം. എന്താണ് വെഹിക്കിള്‍ ടു വെഹിക്കിള്‍ സാങ്കേതികവിദ്യ?റോഡില്‍ വാഹനങ്ങള്‍ക്ക് പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന വയര്‍ലെസ് ആശയവിനിമയ ശൃംഖലയാണിത്. ഡ്രൈവറുടെ ശ്രദ്ധയില്‍പെടാത്ത അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. റേഡിയോ ഫ്രീക്വന്‍സി(5.875GHz- 5.925 GHz) വഴി സമീപത്തുള്ള വാഹനങ്ങള്‍ അവയുടെ വേഗത, സ്ഥാനം, സഞ്ചരിക്കുന്ന ദിശ, പെട്ടെന്നുള്ള ബ്രേക്കിങ് എന്നിങ്ങനെയുള്ള വിവരങ്ങള്‍ വളരെ വേഗത്തില്‍ വാഹനങ്ങള്‍ക്കിടയില്‍ പങ്കുവെക്കപ്പെടുന്നു. കാമറകള്‍ക്കും റഡാറുകള്‍ക്കും കാണാന്‍ കഴിയാത്ത വളവുകളിലേയും കാഴ്ച്ച മറക്കുന്ന വലിയ വാഹനങ്ങളുടെ പിന്നിലേയും അപകട സാധ്യതകളെ വി2വി സാങ്കേതികവിദ്യ വഴി എളുപ്പം തിരിച്ചറിയാനാവും. മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ ലൈന്‍ മാറുമ്പോഴോ എതിരെ റോങ് സൈഡില്‍ വാഹനം വരുമ്പോഴോ ഡ്രൈവര്‍ക്ക് തത്സമയം ഡിസ്‌പ്ലേ വഴിയോ അലാം വഴിയോ മുന്നറിയിപ്പ് ലഭിക്കും. ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ പ്രത്യേക പരിഗണന നല്‍കേണ്ട വാഹനങ്ങള്‍ വരുന്നുണ്ടെങ്കില്‍ മറ്റു വാഹനങ്ങള്‍ക്ക് കൃത്യമായി സൂചന ലഭിക്കുന്നു.വി2വി സംവിധാനം ഘടിപ്പിക്കുന്നതിന്റെ ആദ്യഘട്ടം 2027 ഒക്ടോബര്‍ ഒന്നു മുതലാണ് നടപ്പിലാക്കുക. ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച് AIS-230 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാഹന നിര്‍മാതാക്കള്‍ വി2വി സംവിധാനം പുതിയ വാഹനങ്ങളില്‍ ഘടിപ്പിക്കാനാവും. 2028 ഒക്ടോബര്‍ ഒന്നുമുതല്‍ രണ്ടാം ഘട്ടം ആരംഭിക്കും. ഈ കാലയളവു മുതല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന മുഴുവന്‍ പുതിയ വാഹനങ്ങളിലും വി2വി സംവിധാനം നിര്‍ബന്ധിതമാവും. അഡാസിനേക്കാള്‍ ഒരുപടി മുന്നില്‍
Sports ⏭️


