NEWS
സോളർ കേസ് പ്രതിയെ അടുത്ത സുഹൃത്തെന്ന് പറഞ്ഞ് വ്യാജപ്പേരിൽ പരിചയപ്പെടുത്തിയത് ഗണേഷ്കുമാറെന്ന് മൊഴി

കൊട്ടാരക്കര∙ സോളർ കമ്പനി എംഡി ലക്ഷ്മി എസ്.നായർ എന്ന വ്യാജപ്പേരിൽ സാമ്പത്തികത്തട്ടിപ്പു കേസിലെ പ്രതിയായ സോളർ പീഡനക്കേസിലെ പരാതിക്കാരിയെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫിസിൽ പരിചയപ്പെടുത്തിയത് മുൻ മന്ത്രി കെ.ബി.ഗണേഷ്കുമാർ ആണെന്ന് ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സെക്യൂരിറ്റി ഓഫിസർമാരായ എൻ.രവീന്ദ്രൻപിള്ളയും എം.എസ്.ശ്രീകുമാറും കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജഡ്ജി ഇ.ആർ.അർജുൻരാജ് മുൻപാകെ മൊഴി നൽകി. 2013ലാണ് സംഭവം. ലക്ഷ്മി നായർ അടുത്ത സുഹൃത്താണെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ വന്നതാണെന്നും ഗണേഷ്കുമാർ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി സ്റ്റാഫ് ജിക്കുമോൻ ജേക്കബിനോട് പറഞ്ഞതായി എം.എസ്.ശ്രീകുമാർ മൊഴി നൽകി. ഗണേഷ് എത്തുമ്പോൾ മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. താൻ അവിടെ ഉണ്ടായിരുന്നു. ഗണേഷ് ഉടൻ മടങ്ങി. കുറെക്കഴിഞ്ഞ് ഉമ്മൻചാണ്ടിയും ഒപ്പം സെക്യൂരിറ്റി ഓഫിസർ എൻ.രവീന്ദ്രൻപിള്ളയും എത്തി.
Fashion ⏭️




