NEWS
മൃഗശാലയിൽ അവധിദിനങ്ങളിൽ 10,000 പേർ വരെ; തിരക്കേറുന്നു: സ്ഥലത്ത് കണ്ണുവച്ചിട്ടുണ്ട്, പക്ഷേ വിൽക്കാനല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ തലസ്ഥാനത്തെ മൃഗശാലയിൽ സന്ദർശകരുടെ തിരക്കേറുന്നു. 16ന് മുൻപ് പ്രവൃത്തിദിവസങ്ങളിൽ ശരാശരി 2000 പേരായിരുന്നു മൃഗശാലയിൽ എത്തിയിരുന്നത്. ഞായർ, മറ്റ് അവധിദിനങ്ങളിൽ ഇത് 10,000 വരെയായിരുന്നു. ഇപ്പോൾ പ്രവൃത്തിദിവസങ്ങളിലെ സന്ദർശകരുടെ എണ്ണം ശരാശരി 2500 ആയും ഞായർ, അവധിദിനങ്ങളിലേത് 12,000 ആയും ഉയർന്നു. ഇതിനനുസരിച്ച് ടിക്കറ്റ് വരുമാനവും വർധിച്ചു. പ്രവൃത്തിദിവസങ്ങളിലെ ശരാശരി വരുമാനം 1.50 ലക്ഷത്തിൽ നിന്ന് 1.75 ലക്ഷം രൂപയായി. ഞായർ, അവധി ദിനങ്ങളിലേത് 2 ലക്ഷത്തിൽനിന്ന് 2.25 ലക്ഷം രൂപയുമായി.സെപ്റ്റംബർ 1 മുതൽ 16 വരെ ടിക്കറ്റ് ഇനത്തിൽ പ്രതിദിനം ശരാശരി 1.88 ലക്ഷം രൂപയാണ് ലഭിച്ചത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിൽ സന്ദർശക ടിക്കറ്റിൽ മാത്രം 4.5 കോടി രൂപ വരുമാനവും ലഭിച്ചു. സാധാരണ ഒരു വർഷം ശരാശരി 12 ലക്ഷം പേരാണ് മൃഗശാല സന്ദർശിക്കുന്നത്. എന്നാൽ ഇത്തവണ 6 ദിവസം നീണ്ട ഓണക്കാലത്ത് മാത്രം ക്യാംപസിലെത്തിയത് ഏകദേശം 30 ലക്ഷം പേരാണെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 9 ലക്ഷം പേരുടെ വർധനയാണിത്.
Fashion ⏭️




