AUTO

കൂടുതൽ കരുത്തോടെ മഹീന്ദ്ര ഥാർ OG;വില 10.32 ലക്ഷം രൂപ മുതൽ


ഇന്ത്യൻ വാഹന പ്രേമികളുടെ പ്രിയ മോഡലായ ഥാർ 3-ഡോറിന്റെ പുതിയ പതിപ്പ് മഹീന്ദ്ര വിപണിയിലിറക്കി. ഥാർ ഓജി (Thar OG) എന്ന് പേരിട്ട ഈ പുതിയ മോഡലിന് 10.32 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് പ്രാരംഭ വില. ഒരു വർഷത്തിനിടെ 3-ഡോർ ഥാറിന് ലഭിക്കുന്ന രണ്ടാമത്തെ പ്രധാന അപ്ഡേറ്റാണിത്. പുതിയ ജനറേഷൻ പ്ലാറ്റ്‌ഫോം, പരിഷ്കരിച്ച സസ്പെൻഷൻ, കൂടുതൽ കരുത്തുറ്റ എൻജിനുകൾ, മെച്ചപ്പെടുത്തിയ സ്റ്റൈലിങ്, സുരക്ഷാ ഫീച്ചറുകൾ എന്നിവയാണ് ഥാർ OG-യുടെ പ്രധാന ആകർഷണങ്ങൾ. ഫോഴ്സ് ഗുർഖ, മാരുതി സുസുകി ജിംനി എന്നിവയോടാണ് 2026 മഹീന്ദ്ര ഥാർ വിപണിയിൽ മത്സരിക്കുന്നത്.OG എക്സ്റ്റീരിയർമുൻഭാഗത്ത് ‘ഥാർ’ എഴുത്തോടു കൂടിയ പുതിയ ഗ്രില്ലാണ് പ്രധാന മാറ്റം. ഇതിനൊപ്പം സി-ഷേപ്പ് ഡേടൈം റണ്ണിങ് ലാംപുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും കോർണറിങ് ഫങ്ഷനോടുകൂടിയ എൽഇഡി ഫോഗ് ലാംപുകളും നൽകിയിട്ടുണ്ട്. ഫ്രണ്ട്-റിയർ ബമ്പറുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ 19-ഇഞ്ച് അലോയ് വീലുകൾ, മാറ്റം വരുത്തിയ എൽഇഡി ടെയിൽ-ലാംപുകൾ, ടെയിൽഗേറ്റിലെ ‘OG’ ബ്രാൻഡിങ് എന്നിവയും 2026 മോഡലിന്റെ സവിശേഷതയാണ്. നിലവിലെ കളർ ഓപ്ഷനുകൾക്ക് പുറമെ ആർടെമിസ് സിൽവർ, ജീൻസ് ബ്ലൂ എന്നീ രണ്ട് പുതിയ നിറങ്ങളിലും വാഹനം ലഭ്യമാകും.ഫീച്ചറുകൾ നിറഞ്ഞ ഇന്റീരിയർ ഇന്റീരിയറിന്റെ അടിസ്ഥാന രൂപകൽപനയിൽ വലിയ മാറ്റങ്ങളില്ലെങ്കിലും യാത്രക്കാർക്ക് കൂടുതൽ സുഖസൗകര്യങ്ങൾ നൽകുന്ന രീതിയിലാണ് ക്യാബിൻ ഒരുക്കിയിരിക്കുന്നത്. ട്രഫിൾ ബ്രൗൺ ലെതറൈറ്റ് അപ്‌ഹോൾസ്റ്ററിയും, കപ്പ് ഹോൾഡറുകളോട് കൂടിയ രണ്ടാം നിരയിലെ ആംറെസ്റ്റും പുതിയതായി കൂട്ടിച്ചേർത്തു. മുൻ മോഡലിനെ അപേക്ഷിച്ച് ക്യാബിനുള്ളിലെ ശബ്ദവും വൈബ്രേഷനും വളരെ കുറവായിരിക്കുമെന്നും (എൻവിഎച്ച് ലെവൽസ്) കമ്പനി വ്യക്തമാക്കുന്നു. കൂടാതെ 26.03 സെ.മീ ടച്ച്‌സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ തുടങ്ങിയ സവിശേഷതകളും ക്യാബിനിലുണ്ട്.സുരക്ഷാ ഫീച്ചറുകൾസുരക്ഷയുടെ കാര്യത്തിൽ വലിയ അപ്‌ഗ്രേഡാണ് ഥാർ OG നൽകുന്നത്. ടോപ്പ് എൻഡ് വേരിയന്റുകളിൽ 6 എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ ഈ വിഭാഗത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന എച്ച്പിടിഎസ് (Head Pelvis Thorax Shoulder) എയർബാഗ് സിസ്റ്റവും ഉൾപ്പെടുന്നു. വശങ്ങളിൽ നിന്നുള്ള ആഘാതങ്ങളിൽ നിന്ന് യാത്രക്കാരുടെ തല, പെൽവിസ്, തോൾ ഭാഗങ്ങൾക്ക് പരമാവധി സംരക്ഷണം നൽകാൻ ഈ സംവിധാനം സഹായിക്കും. ഉയർന്ന വേരിയന്റുകളിൽ നാലു ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, ഇഎസ്പി 9.3 സൂട്ട്, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) എന്നിവയും സുരക്ഷയൊരുക്കുന്നു. ബേസ് വേരിയന്റിലും ഡ്യുവൽ എയർബാഗുകൾ, ഇഎസ്പി, റോൾ കേജ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാണ്.പുതിയ പ്ലാറ്റ്‌ഫോമും ഡാവിഞ്ചി സസ്പെൻഷനും മഹീന്ദ്രയുടെ എം ഗ്ലൈഡ് 4ജി പ്ലാറ്റ്‌ഫോമിലാണ് ഥാർ ഓജിയും നിർമിച്ചിരിക്കുന്നത്. ഇത് വാഹനത്തിന് കൂടുതൽ ബോഡി കരുത്ത് നൽകുന്നു. ഇതിനൊപ്പം വാട്സ് ലിങ്കോട് കൂടിയ റിയർ പെന്റാലിങ്ക് സസ്പെൻഷനും, മഹീന്ദ്രയുടെ സ്വന്തം ഡാവിഞ്ചി ഡാമ്പറുകളുംചേരുന്നതോടെ ഏത് റോഡിലും സുഖകരമായ യാത്രാനുഭവം ഉറപ്പാക്കാം. ഓഫ്-റോഡിങ് കൂടുതൽ എളുപ്പമാക്കാൻ ഇലക്ട്രോണിക് ലോക്കിങ് ഡിഫറൻഷ്യൽ (ELD) സംവിധാനം പുതിയ ഥാറിലുണ്ട്. കൂടാതെ മഡ്, സാന്റ്, സ്നോ എന്നിങ്ങനെ പ്രത്യേകം ടെറെയ്ൻ മോഡുകളും നൽകിയിരിക്കുന്നു. പഴയ ഹൈഡ്രോളിക് പവർ സ്റ്റിയറിങ്ങിന് പകരം ഇലക്ട്രിക് പവർ സ്റ്റിയറിങ് (EPS) നൽകിയതാണ് മറ്റൊരു പ്രധാന മാറ്റം.


Sports ⏭️

Back to top button