AUTO
ഓഗസ്റ്റില്‍ ടാറ്റ പഞ്ച് ‘തരംഗം’: വാഗണ്‍ ആറിനെയും സ്വിഫ്റ്റിനെയും പിന്നിലാക്കി ഒന്നാമത്

ഇന്ത്യന്‍ വിപണിയില്‍ 2026 ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്പനയുള്ള കാറായി ടാറ്റ പഞ്ച്(21,320). മാരുതി സുസുക്കി വാഗണ്‍ ആര്, സ്വിഫ്റ്റ് എന്നീ ജനപ്രിയ മോഡലുകളെ പിന്നിലാക്കിയാണ് പഞ്ചിന്റെ നേട്ടം. ആദ്യ പത്തു മോഡലുകള്‍ ചേര്‍ന്ന് ഓഗസ്റ്റില്‍ 1,83,037 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2025 ഓഗസ്റ്റില്‍ 1,37,334 യൂണിറ്റായിരുന്നു വില്പന. മുന്‍നിരയിലെ പത്തില്‍ ഒമ്പതു മോഡലുകളും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ പട്ടികയില്‍ ആറു മോഡലുകളുമായി മാരുതി സുസുക്കി കരുത്ത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 1. ടാറ്റ പഞ്ച് ഓഗസ്റ്റിലെ കാര്‍ വില്പനയില് 21,320 യൂണിറ്റുകള്‍ വിറ്റാണ് ടാറ്റ പഞ്ച് ഒന്നാമതെത്തിയിരിക്കുന്നത്. 2025 ഓഗസ്റ്റിലെ 10,704 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്പന ഇരട്ടിയിലേറെയാണ്. മുന്‍ നിരയിലെ പത്തു മോഡലുകളില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചാ നിരക്കും(99%) പഞ്ച് രേഖപ്പെടുത്തി. പവര്‍ട്രെയിനിലെ വൈവിധ്യമാണ് പഞ്ചിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. മികച്ച റൈഡ് ആന്റ് ഹാന്ഡ്ലിങ് ബാലന്‍സും ഈ കോംപാക്ട് എസ്യുവിയുടെ മേന്മയാണ്. ഹ്യുണ്ടേയ് എക്സ്റ്റര്‍, സിട്രോണ്‍ സി3 എന്നിവയുമായി മത്സരിക്കുന്ന പഞ്ചിന്റെ എക്സ് ഷോറൂം വില 5.75 ലക്ഷം മുതല്‍ 10.77 ലക്ഷം രൂപ വരെയാണ്. 2. മാരുതി സുസുക്കി വാഗണ്‍ ആര്ഓഗസ്റ്റില് 20,180 യൂണിറ്റുകളുടെ വില്പനയുമായി മാരുതി സുസുക്കി വാഗണ്‍ ആര് രണ്ടാം സ്ഥാനം നേടി. 2025 ഓഗസ്റ്റിലെ 14,552 യൂണിറ്റുകളില്‍ നിന്നും 39 ശതമാനം വളര്‍ച്ചയോടെയാണ് വാഗണ്‍ ആര് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഒന്നാമതുള്ള പഞ്ചിനേക്കാള്‍ 1,140 യൂണിറ്റുകളുടെ മാത്രമാണ് വാഗണ്‍ ആറിന്റെ വില്പനയിലുണ്ടായ കുറവ്. വിശാലമായ കാബിന് സൗകര്യങ്ങള്‍, അനായാസ ഡ്രൈവിങ്, കുറഞ്ഞ പരിപാലന ചിലവ് എന്നിവയാണ് വാഗണ്‍ ആറിന്റെ പ്രധാന കരുത്ത്. അതേസമയം ബോഡിയുടെ ഭാരക്കുറവും ഹൈവേകളിലെ പ്രകടനങ്ങളിലെ പരിമിതയും കുറവുകളാണ്. ടാറ്റ ടിയാഗോ, സിട്രോണ്‍ സി3 എന്നിവയോട് മത്സരിക്കുന്ന വാഗണ്‍ ആറിന്റെ എക്സ് ഷോറൂം വില 4.99 ലക്ഷം മുതല്‍ 7.24 ലക്ഷം രൂപ വരെയാണ്.
Sports ⏭️


