BUSINESS

ഇറാന്‍ യുദ്ധം നിര്‍ത്തിക്കാന്‍ ഭാരതത്തിന്റെ മാസ്റ്റര്‍പ്ലാന്‍; ബ്രിക്സ് ഉച്ചക്കോടിയില്‍ കണ്ണുനട്ട് ലോകം, സാധ്യതകളും വിലയിരുത്തലുകളും


Narendra Modi Bharat Mandapam: 2026 സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ന്യൂഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചക്കോടിയിലാണ് ലോകത്തിന്റെ പ്രതീക്ഷ. പശ്ചിമേഷ്യയിലെ യുദ്ധ അന്തരീക്ഷവും, ആഗോള സാമ്പത്തിക പ്രതിസന്ധികളും ഒരു മേശയ്ക്ക് കീഴില്‍ തീര്‍ക്കാന്‍ സാധിക്കുമെങ്കില്‍ അത് ഇന്തയ്ക്കായിരിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇറാന്‍ യുദ്ധം േഅവസാനിപ്പിക്കാന്‍ കച്ചകെട്ടി നടക്കുന്ന പാകിസ്താനെ ബൈപാസ് ചെയ്യാന്‍ ഇന്ത്യയ്ക്ക് കിട്ടുന്ന ഒരു മികച്ച വേദി കൂടിയായി ബ്രിക്‌സ് ഉച്ചക്കോടിയെ വിലയിരുത്തപ്പെടുന്നു. വൈരികളായ രാജ്യങ്ങളെ ഒരേ മേശയ്ക്ക് ചുറ്റുമിരുത്തി പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാന്‍ ഭാരതത്തിന്റെ നയതന്ത്രത്തിന് സാധിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.ലോകം ഉറ്റുനോക്കുന്നതിന്റെ കാരണങ്ങള്‍പശ്ചിമേഷ്യന്‍ പ്രതിസന്ധി പരിഹരിക്കാനും, സമാധാന ചര്‍ച്ചകള്‍ക്കും ഇന്ത്യയുടെ നയതന്ത്ര സ്വാധീനം ഉപയോഗിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇതോടകം പരസ്യമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തര്‍ക്കങ്ങളിലുള്ള ഇറാനും യു.എ.ഇയും ഒപ്പം റഷ്യയും ചൈനയും ഇന്ത്യയുടെ അധ്യക്ഷതയില്‍ ഒരേ വേദിയിലെത്തുന്നത് സമാധാന ചര്‍ച്ചകള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം കുതിച്ചുയരുന്ന എണ്ണവിലയും, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വ്യാപാരവും ഇന്ത്യയ്ക്കും പ്രധാനമാണ്.വിദഗ്ധര്‍ കാണുന്ന സാധ്യതകള്‍ഉച്ചക്കോടിക്ക് ഒടുവില്‍ പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയില്‍ പശ്ചിമേഷ്യയിലെ സമധാനം കൊണ്ടുവരാനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായേക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ബ്രിക്‌സ് ഉച്ചക്കോടി ഉടനടി വെടിനിര്‍ത്തലിനും നയതന്ത്ര ചര്‍ച്ചകള്‍ക്കുമുള്ള ആഹ്വാനമാകുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.പാശ്ചാത്യ ഉപരോധങ്ങള്‍ നേരിടുന്ന ഇറാന് ബ്രിക്സ് രാജ്യങ്ങളുമായുള്ള പ്രാദേശിക കറന്‍സി അധിഷ്ഠിത വ്യാപാര കരാറുകള്‍ വലിയ ആശ്വാസമാകും. ആഗോള വ്യകപാരത്തില്‍ രൂപയെ ഉയര്‍ത്തി കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നു.യു.എ.ഇ, ഇറാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് ഗള്‍ഫ് മേഖലയില്‍ സുസ്ഥിരത കൊണ്ടുവരാന്‍ സാധ്യത വിദഗ്ധര്‍ കാണുന്നു.7 വര്‍ഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നു. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കങ്ങളും, ഉഭയകക്ഷി ബന്ധവും ഇതിലൂടെ സുഗമമാകുമോ എന്നത് ലോകം ഉറ്റുനോക്കുകയാണ്.അമേരിക്കയുടെ ഉപരോധങ്ങളെയും നിലപാടുകളെയും ബ്രിക്സ് കൂട്ടായ്മ എങ്ങനെ അഭിസംബോധന ചെയ്യും എന്നത് നിര്‍ണായകമാണ്.ഉച്ചക്കോടിയുടെ ഹൈലൈറ്റുകളും പങ്കാളികളും ഇത്തവണത്തെ തീം: ‘Building for Resilience, Innovation, Cooperation and Sustainability’ (പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കല്‍). പ്രധാന അജണ്ട: പ്രാദേശിക കറന്‍സികളിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കല്‍, ഡിജിറ്റല്‍ കറന്‍സി ലിങ്കിങ്, സപ്ലൈ ചെയിന്‍ സുരക്ഷ, ഭീകരവിരുദ്ധ പോരാട്ടം. പങ്കെടുക്കുന്ന പ്രധാന രാജ്യങ്ങള്‍: ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇറാന്‍, യു.എ.ഇ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ. പ്രധാന നേതാക്കള്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (അധ്യക്ഷന്‍), റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.


Read News

Back to top button