AUTO
243 കി.മീ റേഞ്ചുമായി സിംപിൾ വേവ് എത്തി! 70 ലീറ്റർ ബൂട്ട് സ്പേസുള്ള പുതിയ ഫാമിലി സ്കൂട്ടർ!

243 കി മീ റേഞ്ചുമായി സിംപിൾ എനർജിയിൽ നിന്നും പുതിയ ഫാമിലി സ്കൂട്ടർ സിംപിൾ വേവ് വിപണിയിലെത്തി. ഫാമിലി സ്കൂട്ടർ സെഗ്മന്റിൽ സിംപിളിന്റെ ആദ്യ മോഡൽ ആണിത്. സെഗ്മെന്റിലെ തന്നെ ഏറ്റവും കൂടുതൽ സ്റ്റോറേജ് സ്പേസ് ഉള്ള ഒരു മോഡലാണിത്. 70 ലീറ്റർ. ഡോൾഫിൻ ഡിസൈൻ എന്നാണ് സിംപിൾ ഇതിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ബോഡിയിൽ പലഭാഗങ്ങളിലും ഡോൾഫിൻ സ്റ്റിക്കർ കൊടുത്തിട്ടുണ്ട്. 6.4 കിലോ വാട്ട് കരുത്തുള്ള ഇലക്ട്രിക് മോട്ടർ ആണ് വേവ് മോഡലിൽ. ടോപ് സ്പീഡ് 90 kmph. 0-40 kmph വേഗം ആർജിക്കാൻ 3.3 സെക്കന്റ് സമയം മതി. പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറും മുന്നിൽ ടെലിസ്കോപിക് സസ്പെൻഷനുമാണ്. 220 എം എം ഡിസ്ക് ബ്രേക്ക് എല്ലാ വേരിയന്റിലും നൽകിയിട്ടുണ്ട്. ഡയമണ്ട് കട്ട് അലോയ് വീൽ , എൽഇഡി ഡിആർഎൽ, 920 എം എം വലിപ്പമുള്ള സീറ്റ്, പില്യൺ റൈഡറിനായി കർവ്ഡ് ഗ്രാബ് റെയിൽ എൽഇഡി ടെയിൽ ലാംപ് തുടങ്ങിയവ ഡിസൈൻ സവിശേഷതകളാണ്. ഇഷ്ടം പോലെ സ്റ്റോറേജ്സീറ്റിനടിയിലെ 70 മീറ്റർ സ്റ്റോറേജ് കൂടാതെ മുന്നിൽ ഓപ്പൺ ഗ്ലവ് ബോക്സ്, അതിനൊപ്പം യു എസ് ബി എന്നിവയും കൊടുത്തിട്ടുണ്ട്. മറ്റൊരു പ്രധാന സവിശേഷത സ്കൂട്ടർ ബോഡിയുടെ ഇരുവശത്തും പിൽ സ്റ്റോറേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചെറിയ കുട, വാലറ്റ്, ഡോക്യുമെന്റ്സ് തുടങ്ങിയവ സൂക്ഷിക്കാനായിട്ടുള്ളതാണ് പിൻ സ്റ്റോറേജ്.
Sports ⏭️


