AUTO
തലകീഴായി വാഹനം ഓടിച്ച് ടെസ്ല; ആ സാഹസികത ആദ്യം ചെയ്തത് ഞങ്ങളെന്ന് മക്മര്ട്ടി

റാമ്പിലൂടെ തലകീഴായി സഞ്ചരിച്ച് വായുവിലൂടെ മറിഞ്ഞ് സുരക്ഷിതമായി നിലത്തിറങ്ങിയാണ് ടെസ്ല റോഡ്സ്റ്റര് ലോകത്തെ അമ്പരപ്പിച്ചത്. റോഡ്സ്റ്ററിന്റെ വിഡിയോ സോഷ്യല്മീഡിയയില് തരംഗമായതിനു പിന്നാലെ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഇലക്ട്രിക്ക് ഹൈപ്പര്കാര് നിര്മാതാക്കളായ മക്മര്ട്ടി. തലകീഴായി വാഹനം ഓടിപ്പിച്ചുള്ള സാഹസിക പ്രകടനം ആദ്യമായി ചെയ്തത് തങ്ങളാണെന്ന് ഓര്മിപ്പിക്കുകയായിരുന്നു മക്മര്ട്ടി ചെയ്തത്.ഇക്കഴിഞ്ഞ ഒക്ടോബര് 15ന് ടെക്സസിലെ മഗ്രോവിലുള്ള സ്പേസ് എക്സിന്റെ റോക്കറ്റ് നിര്മാണ കേന്ദ്രത്തില് വച്ചായിരുന്നു ടെസ്ലയുടെ റോഡ്സ്റ്ററിന്റ അഭ്യാസം. കാര് ഒരു റാമ്പിലൂടെ കയറിപോവുന്നതും ചുരുങ്ങിയ സമയത്തേക്ക് തലകീഴായി നില്ക്കുകയും പിന്നീട് സുരക്ഷിതമായി താഴേക്കിറങ്ങുകയും ചെയ്തു. നിന്ന നില്പില് നിന്നും വായുവിലൂടെ ഉയര്ന്ന് പാര്ക്കു ചെയ്തിരുന്ന മറ്റു ടെസ്ല കാറുകള്ക്ക് മുകളിലൂടെ പറന്നുയരുന്ന് കരണം മറിഞ്ഞ് സുരക്ഷിതമായി ഇറങ്ങുന്ന അത്ഭുത പ്രകടനവും റോഡ്സ്റ്റര് നടത്തി. എലോണ് മസ്കിന്റേയും ടെസ്ലയുടേയും കാലങ്ങളായുള്ള സ്വപ്നമായ പറക്കുംകാര് കൂടുതല് യാഥാര്ഥ്യമാക്കുന്നതിലേക്കാണ് റോഡ്സ്റ്ററിന്റെ വരവ് സൂചന നല്കുന്നത്. കാര് തലകീഴായി ഓടിക്കുന്ന കാര്യത്തില് തങ്ങളായിരുന്നു ഒന്നാം സ്ഥാനക്കാരെന്ന ചരിത്രം ഓര്മിപ്പിക്കുകയാണ് മക്മര്ട്ടി ചെയ്തത്. 2025 ഏപ്രിലില് യുകെയിലെ ഗ്ലോസ്റ്റര്ഷെയറിലുള്ള ആസ്ഥാനത്തുവച്ച് പ്രത്യേകം നിര്മിച്ച റൊട്ടേറ്റിങ് റിഗില് തങ്ങളുടെ സ്പീര്ലിങ് ഹൈപ്പര്കാര് തലകീഴായി ഓടിച്ചാണ് മക്മര്ട്ടി ചരിത്രം സൃഷ്ടിച്ചിരുന്നത്. കമ്പനിയുടെ സഹസ്ഥാപകനായ തോമസ് യേറ്റ്സാമ് ഈ സാഹസിക പ്രകടനം നടത്തിയത്. കാറിന് അടിയിലെ ഫാന് സിസ്റ്റം ഉപയോഗിച്ച് സൃഷ്ടിച്ച ശക്തമായ വാക്വം പ്രഷര് കൊണ്ടാണ് വാഹനം തലകീഴായി ഓടിക്കാന് സാധിച്ചത്. തലകീഴായി സഞ്ചരിക്കുന്നതില് രണ്ടു കമ്പനികളും വിജയിച്ചെങ്കിലും ഈ ലക്ഷ്യത്തിനായി അവര് വ്യത്യസ്ത സാങ്കേതികവിദ്യകളാണ് സ്വീകരിച്ചിരുന്നത്. ടെസ്ലയുടെ റോഡ്സ്റ്റര് ഈ സാങ്കേതികവിദ്യക്കായി സക്ഷന് റാമ്പും ബഹിരാകാശ വാഹനമായ സ്പേസ് എക്സില് നിന്നുള്ള കോള്ഡ് ക്യാസ് ത്രസ്റ്ററുകളുമാണ് ഉപയോഗിച്ചത്. അതേസമയം മക്മര്ട്ടിയുടെ സ്പിര്ലിങ് പൂര്ണമായും ഫാന് ജനറേറ്റഡ് ഡൗണ്ഫോഴ്സിനെയാണ് ആശ്രയിച്ചത്. അതിവേഗത്തില് സഞ്ചരിക്കുന്ന സൂപ്പര്കാറുകളെ റോഡില് ഉറപ്പിച്ചു നിര്ത്താന് സഹായിക്കുകയെന്നതാണ് ഇത്തരം സാങ്കേതികവിദ്യകൊണ്ടുള്ള പ്രധാന ഗുണം. വാഹനം അതിവേഗത്തില് വളവുകളിലൂടെ പോവുമ്പോള് പോലും വലിയ നിയന്ത്രണം ഇത്തരം സാങ്കേതികവിദ്യകള് ഡ്രൈവര്മാര്ക്ക് നല്കുന്നുണ്ട്. ടെസ്ലയോടുള്ള മക്മര്ട്ടിയുടെ പ്രതികരണം വെല്ലുവിളിയേക്കാള് അവര് കൈവരിച്ച നേട്ടത്തിന്റെ ഓര്മ്മപ്പെടുത്തലാണ്. ലോകപ്രസിദ്ധമായ ഗുഡ് വുഡ് ഫെസ്റ്റിവല് ഓഫ് സ്പീഡ് ഹില്ക്ലൈമ്പ്, ടോപ് ഗിയര് ടെസ്റ്റ് ട്രാക്ക്, ലഗുണ സെക കോര്ക്സ്ക്രൂ ഹില്ക്ലൈംപ് എന്നിവിടങ്ങളിലെല്ലാം ഇതിനോടകം തന്നെ മക്മര്ട്ടി സ്പിര്ലിങ് റെക്കോഡുകള് സ്വന്തമാക്കിയിട്ടുണ്ട്.
Sports ⏭️




