AUTO
ഇനി യാത്രകൾ ഇലക്ട്രിക് കരുത്തിൽ; പുത്തൻ വാഹനം സ്വന്തമാക്കി പാർവതി തിരുവോത്ത്

വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് മലയാളികളുടെ പ്രിയപ്പെട്ട പാർവതി തിരുവോത്ത്. സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ പാർവതിക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. മഹീന്ദ്ര എക്സ് ഇവി 9ഇ ആണ് താരം ഗാരിജിലേക്കെത്തിച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം ഓട്ടോബാൻ മഹീന്ദ്ര, കൊച്ചി ഷോറൂമിലെത്തിയാണ് വാഹനം സ്വീകരിച്ചത്. 79kWh ബാറ്ററി 286എച്ച്പി കരുത്തും പരമാവധി 380എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗത്തിലേക്കെത്താന്‍ 6.7 സെക്കന്‍ഡ് മതി. 59kWh ബാറ്ററിയില്‍ 231എച്ച്പി മോട്ടോറാണുള്ളത്. മുന്നിലും പിന്നിലും ഡിസ്ക് സെറ്റ് അപ്പും ബ്രേക്ക് ബൈ വയര്‍ സിസ്റ്റവും വാഹനം എളുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എക്സ്ഇവി 9ഇ എന്ന മോഡലിന്റെ നാലു വേരിയന്റുകൾ വിപണിയിലുണ്ട്. 59 കിലോവാട്ട് ഉപയോഗിക്കുന്ന പാക്ക് വണ്ണിന് 21.90 ലക്ഷം രൂപയും 59 കിലോവാട്ട് പാക്ക് ടു ന് 24.90 ലക്ഷം രൂപയും 59 കിലോവാട്ട് പാക്ക് ത്രീ സെലക്റ്റിന് 27.90 ലക്ഷം രൂപയുമാണ് വില. വലിയ 79 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന പാക്ക് ത്രീക്ക് 30.50 ലക്ഷം രൂപയാണ് വില.
Sports ⏭️


