NEWS

പ്രധാനമന്ത്രിക്ക് നേരെ എംപി മുട്ടയെറിഞ്ഞു; പാർലമെന്റ് നിർത്തിവച്ചു, യൂറോപ്പിലെ രണ്ടാമത്തെ വലിയ ‘ദരിദ്ര’ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?


‘‘തനിക്ക് നാണമില്ലേ…’’ എന്ന് ചോദിച്ച് പ്രധാനമന്ത്രിക്ക് നേരെ തുരുതുരാ മുട്ടയെറിഞ്ഞ് വനിതാ എംപി. ഭരണ-പ്രതിപക്ഷ വാഗ്വാദം കയ്യാങ്കളിക്ക് വഴിമാറുന്നുവെന്ന് തോന്നിയതോടെ പാർലമെന്റ് സമ്മേളനം റദ്ദാക്കി സ്പീക്കർ. സമ്മേളനത്തിന്റെ ലൈവ് കൊടുക്കുന്നത് നിർത്തിവയ്ക്കാൻ ടിവി ചാനലിനോടും നിർദേശിച്ചു. സംഭവം അങ്ങ് കൊസോവോയിലാണ്. യൂറോപ്പിലെ ‘രണ്ടാമത്തെ വലിയ ദരിദ്ര രാജ്യം’ എന്ന വിശേഷണമുള്ള കൊസോവോ. രാഷ്ട്രീയ അസ്ഥിരതമൂലം കനത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് വീണ രാജ്യം.കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൂന്നുതവണ തിരഞ്ഞെടുപ്പ് നടത്തിയിട്ടും പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കഴിയാത്ത രാജ്യമാണ് കൊസോവോ. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തതാണ് കാരണം. പ്രധാനമന്ത്രി ആൽബിൻ കൂർട്ടീയുടെ (Albin Kurti) വെറ്റവെണ്ടോസ്യേ (Vetevendosje) പാർ‌ട്ടി ജൂൺ 7ന് നടന്ന തിരഞ്ഞെടുപ്പിൽ  120ൽ 53 സീറ്റ് നേടി. കേവല ഭൂരിപക്ഷം നേടാനായില്ല. കാവൽ പ്രധാനമന്ത്രി പദമാണ് ആൽബിനും വഹിക്കുന്നത്.2025ൽ ജിഡിപി വളർച്ച 2024ലെ 4.6 ശതമാനത്തിൽ നിന്ന് 3.6 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. ഐഎംഎഫ് ഈ വർഷം പ്രതീക്ഷിക്കുന്ന വളർച്ചനിരക്ക് 3.3% മാത്രമാണ്. പണപ്പെരുപ്പം ഈ വർഷം ജനുവരിയിൽ 5.7 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ഇത് 5.9 ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ് പറയുന്നു.


Fashion ⏭️

Back to top button