AUTO

വരാനിരിക്കുന്നത് വൻയുദ്ധം! ഇന്ത്യൻ വിപണിയിലേക്ക് എത്തുന്ന വാഹനഭീമന്മാർ ഇവർ


ഏതൊരു വാഹന നിര്‍മാതാക്കളേയും ആകര്‍ഷിക്കാന്‍ തക്ക വലിപ്പവും പേടിപ്പിക്കാന്‍ പോന്ന കടുത്ത മത്സരവും ഇന്ത്യയിലെ വാഹന വിപണിക്കുണ്ട്. ഈ വെല്ലുവിളിയേയും സാധ്യതയേയും ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യയില്‍ മത്സരത്തിനൊരുങ്ങുന്ന നിരവധി രാജ്യാന്തര വാഹന ബ്രാന്‍ഡുകളുണ്ട്. വൈകാതെ ഇന്ത്യയില്‍ കാറുകളുമായെത്തുന്ന കമ്പനികളെ പരിചയപ്പെടാം. ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ്, ജെനസിസ്, ലീപ്‌മോട്ടോര്‍, സ്ലേറ്റ് ഓട്ടോ എന്നീ ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ വാഹന വിപണിയിലേക്ക് വലതുകാല്‍ വച്ച് വരാനൊരുങ്ങുന്നത്.ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ്ജെഎസ്ഡബ്ല്യു ഗ്രൂപ്പ് അവരുടെ പുതിയ കാര്‍ നിര്‍മാണ കമ്പനിയായ ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് വഴി ഇന്ത്യന്‍ ഓട്ടമൊബീല്‍ രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്. നിലവില്‍ എംജി മോട്ടോറുമായി ചേര്‍ന്നാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് എന്ന സ്വതന്ത്ര കമ്പനിയായി ഇത് മാറും. നാലു വര്‍ഷത്തിനുള്ളില്‍ 15 പുതിയ മോഡലുകളാണ് ഇന്ത്യയിലെത്തിക്കുക. ഇതിന്റെ ഭാഗമായി ചൈനീസ് വാഹന നിര്‍മാതാക്കളായ ചെറിയുമായും ജെഎസ്ഡബ്ല്യു കൈകോര്‍ത്തിട്ടുണ്ട്. ചെറിയുടെ വാഹനങ്ങള്‍ ബാഡ്ജ് എന്‍ജിനീയറിങ് നടത്തിയും ജെഎസ്ഡബ്ല്യു വിപണിയിലെത്തിക്കും. ഈ വര്‍ഷത്തെ ഉത്സവ സീസണോടെ ജെഎസ്ഡബ്ല്യു അവരുടെ ആദ്യ വാഹനം ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെടൂര്‍ ടി2 മോഡലിന്റെ ബാഡ്ജ് എന്‍ജിനീയറിങ് പതിപ്പാവും ഇത്.ജെഎസ്ഡബ്ല്യു ഇന്ത്യയിലെത്തിക്കാന്‍ ഒരുങ്ങുന്ന മറ്റൊരു മോഡലാണ് ചെറി ഐകാര്‍ വി23. റഫ് ലുക്കിലെത്തുന്ന ഇലക്ട്രിക്ക് എസ്‌യുവിയാവും ഇത്. 59.93kWh, 81.76kWh ബാറ്ററി ഓപ്ഷനുകള്‍ക്ക് യഥാക്രമം 401 കിലോമീറ്ററും 510 കിലോമീറ്ററുമാവും റേഞ്ച്. ജാക്കൂ ജെ5 ആയിരിക്കും ജെഎസ്ഡബ്ല്യുവിന്റെ മൂന്നാമത്തെ മോഡല്‍. മിഡ്‌സൈസ് ഇലക്ട്രിക്ക് എസ്‌യുവി വിഭാഗത്തിലെത്തുന്ന ഈ വാഹനം ക്രേറ്റ ഇവിക്കൊത്ത എതിരാളിയാവും. ഇലക്ട്രിക്ക് മോട്ടോര്‍ 210എച്ച്പി കരുത്തും 288എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 60.9kWh ബാറ്ററി 460 കിലോമീറ്റര്‍ റേഞ്ച് നല്‍കും.ജെനസിസ്2030ഓടെ 26 പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള വലിയ പദ്ധതിയുമായാണ് ഹ്യുണ്ടേയുടെ ആഡംബര വാഹന ബ്രാന്‍ഡായ ജെനസിസ്. 2027ഓടെ ഇന്ത്യന്‍ വിപണിയിലേക്ക് ജെനസിസ് എത്തുമെന്നാണ് സൂചന. ജിവി80 എസ്‌യുവിയാണ് ജെനസിസിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍. ജിവി 80യുടെ കൂപ്പെ പതിപ്പ് നേരത്തെ കമ്പനി ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. ജെനസിസിന്റെ സിഗ്നേച്ചര്‍ ക്രെസ്റ്റ് ഗ്രില്ലും ട്വിന്‍ ലൈന്‍ ഹെഡ് ലാംപ് ഡിസൈനുമായിട്ടാവും ജിവി 80 എത്തുക. രാജ്യാന്തര വിപണിയില്‍ 2.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 3.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 3.5 ലീറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് യൂണിറ്റ് എന്നിങ്ങനെയുള്ള എന്‍ജിന്‍ ഓപ്ഷനുകള്‍ ഈ മോഡലിനുണ്ട്.


Sports ⏭️

Back to top button