SPORTS

സഞ്ജു തന്നെ, മൂന്നാം മത്സരത്തിലും വൈഭവ് ബെഞ്ചിലിരിക്കും; ഇന്ത്യൻ ടീമിൽ ഒരു മാറ്റം; അഫ്‌ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റു ചെയ്യും


ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹികം സന്ദ്രാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേയിങ് ഇലവനിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കി. മറുവശത്ത്, ആദ്യ രണ്ടു മത്സരങ്ങളിലെ ദയനീയ തോൽവികൾ ഏൽപിച്ച ആഘാതം മൂന്നാം മത്സരത്തിലൂടെ മറികടക്കുകയാകും അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം.


Auto ⏭️

Back to top button