NEWS

സൗദി അറേബ്യയിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം; യെമൻ പൗരൻ കൊല്ലപ്പെട്ടു, വൻ നാശനഷ്ടം


റിയാദ് ∙ സൗദി അറേബ്യയിലെ തായിഫ് പ്രവിശ്യയിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. സൗദി സഖ്യസേന ആകാശത്തുവച്ച് ഡ്രോൺ തകർത്തതിനെത്തുടർന്ന് ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിലേക്ക് പതിച്ചാണ് അപകടമുണ്ടായതെന്ന് സൗദി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. സൗദിയിൽ താമസക്കാരനായ ഒരു യെമൻ പൗരനാണ് ജീവൻ നഷ്ടപ്പെട്ടത്. ഒരു സൗദി പൗരനും പാക്കിസ്ഥാൻ സ്വദേശിക്കുമാണ് പരുക്കേറ്റത്.മേഖലയിലെ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തകർന്ന കാറുകളുടെയും കടകളുടെയും അവശിഷ്ടങ്ങൾ, ചിതറിക്കിടക്കുന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ എന്നിവ സൗദി അധികൃതർ പുറത്തുവിട്ടു. ഹൂതികൾ സൗദിക്ക് നേരെ നടത്തുന്ന വ്യോമാക്രമണങ്ങൾ ആഗോള തലത്തിൽ വലിയ ആശങ്കയ്ക്കാണ് വഴിതുറക്കുന്നതിനിടെയാണ് പുതിയ സംഭവം.


Fashion ⏭️

Back to top button