AUTO
ചെറു എസ്‍യുവി ബയോൺ, രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്; ഉടൻ വിപണിയിൽ

മിഡ് സൈസ് എസ്‍യുവി ബയോണിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ് മോട്ടർ ഇന്ത്യ ലിമിറ്റഡ്. ആർട്ട് ഓഫ് സ്റ്റീൽ ഡിസൈൻ ഫിലോസഫിയിലാണ് വാഹനം ഒരുങ്ങുന്നത്. വെന്യുവിന്റെയും ക്രെറ്റയുടേയും ഇടയിൽ വരുന്ന എസ്‍യുവി ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. സ്പോർട്ടി എക്സ്റ്റീരിയർ ഡിസൈൻഷാർപ് ക്യാരക്ടർ ലൈനുകളും മസ്‌കുലർ ലുക്കുമാണ് ബയോണിന്റെ എക്സ്റ്റീരിയറിന്. എച്ച്-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പും ബമ്പറിലായി പ്രധാന ഹെഡ്‌ലാമ്പും റഗ്ഗ്ഡ് സ്കിഡ് പ്ലേറ്റുംമുണ്ട്. നാലു മീറ്ററിലധികം നീളം പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ വശങ്ങളിൽ മസ്കുലറായ വീൽ ആർച്ചുകളും റൂഫ് റെയിലുകളുമുണ്ട്. പിൻഭാഗത്താകട്ടെ നേർത്ത എൽഇഡി ലൈറ്റ് ബാന്റും റൂഫ് സ്‌പോയിലറും നൽകി ഡിസൈൻ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്.പ്രീമിയം ഇന്റീരിയറും ഫീച്ചറുകളുംഎൻജിനും പെർഫോമൻസുംക്രെറ്റയിൽ ഉപയോഗിക്കുന്ന കരുത്തുറ്റ 1.5 ലീറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനായിരിക്കും ബയോണിനും. മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകൾ ഇതിൽ ലഭ്യമാകും. പെട്രോളിന് പുറമെ അണ്ടർബോഡി ടാങ്ക് സജ്ജീകരണത്തോടെയുള്ള ഫാക്ടറി ഫിറ്റഡ് സിഎൻജി വേരിയന്റും വാഹനത്തിൽ ഉണ്ടാകും. ഇതോടെ നാല് മീറ്ററിലധികം നീളമുള്ള ഹ്യുണ്ടായ്‌യുടെ ആദ്യ സിഎൻജി മോഡലായി ബയോൺ മാറും.
Sports ⏭️


