AUTO
പുതിയ ബലേനോയും ബ്രെസയും എത്തി, ഇനി വരാനിരിക്കുന്നത് ആരൊക്കെ; എത്തുമോ ഫ്രോങ്സ് ഹൈബ്രിഡ്

ബലേനോ, ബ്രെസ മോഡലുകളുടെ ഫേസ്ലിഫ്റ്റ് പതിപ്പുകള്‍ അടുത്തിടെയാണ് മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. എന്നാല്‍ ഇതുകൊണ്ടൊന്നും മാരുതി സുസുക്കിയുടെ ഫേസ് ലിഫ്റ്റ് പതിപ്പുകള്‍ അവസാനിക്കുന്നില്ല. വരും നാളുകളില്‍ നിരവധി മോഡലുകളാണ് മുഖംമിനുക്കിക്കൊണ്ട് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എത്തുന്നത്. വിശദാംശങ്ങള്‍ അറിയാം.മാരുതി സുസുക്കി ഫ്രോങ്ക്സ്ജനപ്രിയ ക്രോസ്ഓവര്‍ ഫ്രോങ്ക്സ് വൈകാതെ മിഡ്ലൈഫ് പരിഷ്ക്കാരങ്ങളോടെ എത്തും. അകത്തും പുറത്തുമുള്ള മാറ്റങ്ങള്‍ക്കു പുറമേ ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളും ഫ്രോങ്ക്സില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, ലൈന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള്, മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ് തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം നിലവിലെ 360 ഡിഗ്രി ക്യാമറയും ലഭിക്കും.സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ എന്നിവക്ക് കരുത്തേകുന്ന മാരുതിയുടെ പുതിയ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ z സീരീസ് പെട്രോള്‍ എന്‍ജിനായിരിക്കും ഫ്രോങ്ക്സ് ഫേസ്ലിഫ്റ്റിലും നല്‍കുക. 83 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന ഈ എന്‍ജിനില്‍ മാനുവല്‍ എഎംടി ഗിയര്‍ബോക്സുകളും ലഭ്യമാണ്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി വകഭേദമാണ് മറ്റൊരു ആകര്‍ഷമം.മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരഈ വര്‍ഷം ഉത്സവ സീസണിലോ അടുത്ത വര്‍ഷം തുടക്കത്തിലോ ആയിരിക്കും ഗ്രാന്‍ഡ് വിറ്റാര ഫേസ് ലിഫ്റ്റ് എത്തുക. പൊതുവായുള്ള ലുക്കും പ്ലാറ്റ്ഫോമും മാറ്റമില്ലാതെ തുടരുമെങ്കിലും പുതിയ ഗ്രില്‍, പരിഷ്ക്കരിച്ച ബംപര്‍, അപ്ഡേറ്റ് ചെയ്ത എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാംപുകള് എന്നിവ പ്രതീക്ഷിക്കാം. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാംപുകളും ലഭിക്കാനിടയുണ്ട്.
Sports ⏭️


