AUTO
നഗരത്തിലെ തിരക്കിൽ നിന്ന് ഒരു ‘എസ്കേപ്പ്’ വേണോ? റൈഡർമാരുടെ ഈ ലോകം നിങ്ങൾക്കുള്ളതാണ്!

ക്യൂബൻ വിപ്ലവ നായകൻ ചെ ഗുവാരയുടെ മോട്ടർസൈക്കിൾ ഡയറീസിൽ പറയുന്നതുപോലെ ‘സമൂഹത്തിലെ യാഥാർഥ്യങ്ങൾ കണ്ടെത്താനും ഒരു മനുഷ്യനെന്ന നിലയിൽ പൂർണനാകാനും സാമൂഹ്യജീവിയെന്ന നിലയിൽ വളർന്നു വികസിക്കാനും യാത്രകൾ നിങ്ങളെ സഹായിക്കും..’ അതെ പ്രത്യേകിച്ചു മോട്ടർസൈക്കിൾ യാത്രകൾ! ആഴ്ചാന്ത്യങ്ങളിൽ കൂട്ടമായി നടത്തുന്ന റൈഡുകൾ, പുതിയ സ്ഥലങ്ങൾ കണ്ടെത്തൽ, പ്രകൃതിയോടൊത്ത് സമയം ചെലവഴിക്കൽ എന്നിവയിലൂടെ യുവാക്കൾ അവരുടെ ദിനചര്യയിലെ സമ്മർദ്ദങ്ങളിൽനിന്നു മാറി നിൽക്കാൻ സാധിക്കുന്നു. ഇതിലൂടെ അവർക്ക് മാനസ്സിക ഉന്മേഷവും ആത്മവിശ്വാസവും നേടാൻ കഴിയുന്നു.സെക്കൻഡ് ഫാമിലിഇതോടൊപ്പം, ഇത്തരം കമ്മ്യൂണിറ്റികൾ വ്യക്തിഗത വളർച്ചയ്ക്കും സഹായകരമാണ്. സുരക്ഷിതമായ റൈഡിങ് രീതികൾ പഠിക്കൽ, ബൈക്കിന്റെ സാങ്കേതികവിദ്യകൾ മനസിലാക്കൽ, ദൂരയാത്രകളിൽ സ്വയം നിയന്ത്രണം വികസിപ്പിക്കൽ എന്നിവയിലൂടെ ഒരു വ്യക്തിയുടെ ആത്മവിശ്വാസം വളരുന്നു. പലർക്കും ഇത് പുതിയ ആത്മവിശ്വാസത്തിന്റെ തുടക്കമാകുന്നു.ഇന്ത്യയിലെ യുവജന സംസ്കാരത്തിൽ എക്സ്പീരിയന്റൽ മോട്ടർസൈക്ലിങ് എന്ന ആശയം വലിയ സ്വാധീനം ചെലുത്തുകയാണ്. യാത്രകൾ ഇനി വെറും വിനോദമല്ല, അത് പഠനവും അനുഭവവുമാണ്. ഹിൽ സ്റ്റേഷനുകൾ, കടൽത്തീരങ്ങൾ, ഗ്രാമപ്രദേശങ്ങൾ എന്നിവയിലൂടെ നടത്തുന്ന യാത്രകൾ ജീവിതത്തെ വ്യത്യസ്തമായി കാണാൻ സഹായിക്കുന്നു.
Sports ⏭️


