NEWS

‘ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത്’; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വച്ച പ്രതിയുടെ ഉപദേശം


ഗുവാത്തി ∙ അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ ഉപദേശം. ഗുവാഹത്തിയിൽ ‌25 കാരിയായ ഭാര്യ റിയ താലൂക്ദാറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാമാനുജ് ഗോസ്വാമിയാണ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിച്ചത്.‘‘ഞാൻ എന്റെ തെറ്റുകൾ സമ്മതിക്കുന്നു. ആളുകൾക്ക് എന്നെ കുറിച്ച് മോശം കാര്യങ്ങൾ പറയാം. എന്നാൽ ജീവിതത്തിൽ ഇത്തരമൊരു തെറ്റ് ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു’’ – രാമാനുജ് ഗോസ്വാമി പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. സെപ്റ്റംബർ 4നാണ് വഴക്കിനെത്തുടർന്ന് പ്രതി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ തല വെട്ടിമാറ്റുകയായിരുന്നു. അതിനുശേഷം ദേഷ്യം തീരാതെ ശരീരം കഷണങ്ങളാക്കാൻ ശ്രമിക്കുകയും കത്രിക ഉപയോഗിച്ച് അവളുടെ മുഖം പൂർണമായി വികൃതമാക്കുകയും ആയിരുന്നു. തുടർന്ന് വെട്ടിമാറ്റിയ തല ഇയാൾ ഫ്ലാറ്റിലെ ഫ്രിജിനുള്ളിലാണ് സൂക്ഷിച്ചത്. 


Fashion ⏭️

Back to top button