NEWS

വിരമിച്ച എസ്ഐ തൂങ്ങിമരിച്ച നിലയിൽ‌; ആരോഗ്യപ്രശ്നങ്ങളാൽ ജോലിയിൽ നിന്ന് ഒഴിവായത് 2 മാസം മുൻപ്


കാസർകോട് ∙ വിരമിച്ച എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പാറക്കട്ടയിൽ താമസിക്കുന്ന ധൻരാജി (65) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാസർകോട് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്ന് വിരമിച്ച ശേഷം ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിയിൽ സെക്യൂരിറ്റി ഓഫിസറായി ജോലി ചെയ്തിരുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് രണ്ട് മാസം മുമ്പ് ജോലിയിൽ നിന്നും ഒഴിവായി. പ്രമാദമായ പല കേസ് അന്വേഷണങ്ങളിലും ധൻരാജ് നിർണായക പങ്കുവഹിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കാസർകോട് ടൗൺ പൊലീസ് അന്വേഷണം നടത്തുകയാണ്.


Fashion ⏭️

Back to top button