വിശാലമായ സ്ഥലം വേണ്ട; മാസങ്ങൾക്കുള്ളിൽ വിളവെടുക്കാം, കെെനിറയെ സമ്പാദിക്കാൻ സുവർണാവസരം

പ്രതീകാത്മക ചിത്രം
നിരവധി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും അടങ്ങിയ ഒന്നാണ് ഇഞ്ചി. അതിനാൽ തന്നെ വിപണിയിൽ ഇവയ്ക്ക് വലിയ ഡിമാൻഡാണ്. പലപ്പോഴും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഇഞ്ചി ഇറക്കുമതി ചെയ്യുന്നത്. എന്നാൽ കേരളത്തിൽ നല്ല ലാഭം കിട്ടാൻ സാദ്ധ്യതയുള്ള ഒന്നാണ് ഇഞ്ചി.
ഇത് കൃഷി ചെയ്യാൻ വലിയ കഠിനാധ്വാനത്തിന്റെ ആവശ്യമില്ല. ശരിയായ രീതിയിലുള്ള പരിചരണവും നീർവാർച്ചയുള്ള മണ്ണുമുണ്ടെങ്കിൽ ആർക്കും ഇഞ്ചി കൃഷി ചെയ്യാം. അമിത സ്ഥലവും ഇതിന് വേണ്ട. ചട്ടിയിലോ ഗ്രോ ബാഗിലോ പോലും ധാരാളം ഇഞ്ചി കൃഷി ചെയ്യാൻ കഴിയും.
വിത്തിനായി തിരഞ്ഞെടുക്കുന്ന ഇഞ്ചി നല്ല ഉറപ്പുള്ളതും ഒന്നിലധികം മുകുളങ്ങൾ വന്നതുമായിരിക്കണം. വലിയ കഷണമാണെങ്കിൽ മുകുളങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ മുറിച്ച് മാറ്റാം. 20-25 സെ.മീ അകലത്തിലും വരികൾ തമ്മിൽ 25-30 സെ.മീ അകലത്തിലും നടാം. നടുന്നതിന് മുൻപ് ചാണകവളമോ കമ്പോസ്റ്റോ ചേർക്കാം.
ഇഞ്ചി കഷണങ്ങളാക്കി മണ്ണിൽ 2-3 ഇഞ്ച് ആഴത്തിൽ വയ്ക്കുക. മുകുളങ്ങൾ മുകളിലേക്ക് ആകാൻ ശ്രദ്ധിക്കണം. അതിനുശേഷം നേർത്തരീതിയിൽ മണ്ണ് വിതറാം. നട്ടുകഴിഞ്ഞാൽ ഉടൻ നനയ്ക്കുക. മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം. എന്നാൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഭാഗികമായി സൂര്യപ്രകാശം ലഭിച്ചാൽ മതിയാകും. ചെടിക്ക് ചുറ്റും വളരുന്ന കളകൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ഏകദേശം 8-10 മാസത്തിനുള്ളിൽ ഇഞ്ചി ഇലകൾ ഉണങ്ങി തുടങ്ങും. ഇതാണ് വിളവെടുപ്പിന് പാകമായ സമയം.
English Summary
Kerala offers a lucrative opportunity for ginger cultivation, driven by high demand and current reliance on imports. The article emphasizes that growing ginger is relatively easy, requiring proper care, well-drained soil, and minimal space, even suitable for pots. It details planting techniques, including selecting buds, spacing, soil enrichment, and harvesting within 8-10 months.
RELATED TOPICS: GINGER FARMING, GINGER CULTIVATION KERALA, GINGER FARMING TIPS, INJI KRISHI, KERALA AGRICULTURE
News ⏭️


