AUTO
ഇവിയിലും ഹൈബ്രിഡിലും വിപ്ലവം തീർക്കാൻ എംജി ഹെക്ടർ ടൊമാഹോക്ക്; വില 13.99 ലക്ഷം മുതൽ

ഹെക്ടർ ടൊമാഹോക്ക് വിപണിയിൽ എത്തിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ. ഇന്ത്യയിലെ ആദ്യ മൾട്ടി-ന്യൂ എനർജി വെഹിക്കിൾ പ്ലാറ്റ്ഫോമായ ‘അഡാപ്റ്റ്’ (ADAPT) സാങ്കേതികവിദ്യയിൽ പുറത്തിറങ്ങുന്ന ആദ്യ വാഹനമാണിത്. പൂർണ്ണ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് എന്നീ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലും ഹെക്ടർ ടൊമാഹോക്ക് ലഭ്യമാകും.ആകർഷകമായ പ്രാരംഭ വിലയും ബാറ്ററി റെന്റൽ പദ്ധതിയുംകമ്പനിയുടെ ജനപ്രിയ ബാറ്ററി-ആസ്-എ-സർവീസ് പദ്ധതി പ്രകാരം ആകർഷകമായ പ്രാരംഭ വിലയിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ഇവി മോഡലിന് 13.99 ലക്ഷം രൂപയും (കിലോമീറ്ററിന് 4.90 രൂപ ബാറ്ററി വാടക), പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലിന് 21.79 ലക്ഷം രൂപയുമാണ് (കിലോമീറ്ററിന് 3.20 രൂപ ബാറ്ററി വാടക) BaaS പ്രാരംഭ നിരക്ക്. നാലു മോഡലുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ ഇവി മോഡലിന്റെ ബേസ് വേരിയന്റിന് (എക്സൈറ്റ് 7 സീറ്റർ) എക്സ്ഷോറൂം വില. എക്സ്ക്യൂസിവ് 7 സീറ്ററിന് 21.99 ലക്ഷം രൂപയും എസ്സൻസ് 5 സീറ്ററിന് 22.99 ലക്ഷം എസ്സൻസ് 7 സീറ്ററിന് 23.49 ലക്ഷം രൂപയുമാണ് വില. പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലിന് രണ്ട് വേരിയന്റുകൾ മാത്രമാണുള്ളത്. എക്സ്ക്യൂസിവ് 7 സീറ്ററിന് 25.69 ലക്ഷം രൂപയും എസ്സൻസ് 7 സീറ്ററിന് 27.79 ലക്ഷം രൂപയുമാണ് വില.ആദ്യ ഉടമയ്ക്ക് ലൈഫ് ടൈം ബാറ്ററി വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.ഇലക്ട്രിക്കിൽ 517 കി.മീ; ഹൈബ്രിഡിൽ 1,100 കിലോമീറ്ററിലേറെ റേഞ്ച്ഹെക്ടർ ടൊമാഹോക്ക് ഇവിയുടെ 69.2 kWh ബാറ്ററി ഒറ്റ ചാർജിൽ 517 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. 150 കിലോവാട്ട് പവറും 310 എൻഎം ടോർക്കും നൽകുന്ന പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ഇതിലുള്ളത്. 90 കിലോവാട്ട് വരെയുള്ള ഡിസി ഫാസ്റ്റ് ചാർജിങ്ങും ഇതിൽ സാധ്യമാകും.ഇന്ത്യയിലെ ആദ്യ മാസ്-പ്രൊഡ്യൂസ്ഡ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്യുവിയായ പിഎച്ച്ഇവി പതിപ്പിൽ 1.5 ലീറ്റർ പെട്രോൾ എൻജിനും 20.5 kWh ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. ഇലക്ട്രിക് മോഡിൽ മാത്രം 115 കിലോമീറ്ററിലധികം സഞ്ചരിക്കാനാകും. ഫുൾ ടാങ്ക് ഇന്ധനത്തിലും ഫുൾ ചാർജിലുമായി ആകെ 1,100 കിലോമീറ്ററിലധികം റേഞ്ചാണ് ഇത് നൽകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 9 സെക്കൻഡ് മാത്രം മതി. നാലു ഡ്രൈവ് മോഡുകളുള്ള ഇന്റലിജന്റ് എനർജി മാനേജ്മെന്റ് സിസ്റ്റവും ഇതിലുണ്ട്.
Sports ⏭️


