AUTO

മാറ്റങ്ങളുമായി സ്റ്റൈലൻ ലുക്കിൽ മാരുതി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്; സെപ്റ്റംബർ 5-ന് എത്തും


പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ജനപ്രിയ മോഡലായ ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി സുസുക്കി എത്തുന്നു. ഏറെ മാറ്റങ്ങളോടെ ഒരുങ്ങുന്ന പുതിയ പതിപ്പ് സെപ്റ്റംബർ 5-ന് വിപണിയിലെത്തും. 2022-ൽ പുറത്തിറങ്ങിയ രണ്ടാം തലമുറ ബലേനോയുടെ മിഡ്-ലൈഫ് അപ്‌ഡേറ്റായാണ് പുതിയ മോഡൽ എത്തുന്നത്. പുത്തൻ ഡിസൈൻ ഘടകങ്ങളും കൂടുതൽ പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് മാരുതി പുതിയ ബലേനോയെ അവതരിപ്പിക്കുന്നത്.പുത്തൻ എക്സ്റ്റീരിയർ ഡിസൈൻമുൻഭാഗത്തെ മാറ്റങ്ങളോടെയുള്ള പുതിയ ഗ്രില്ലാണ് പ്രധാന ആകർഷണം. ഹെഡ്‌ലാമ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോം ബാർ ഗ്രില്ലിൽ ഇടംപിടിച്ചേക്കും. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവയും ഉണ്ടാകും. അതേസമയം, ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോടു കൂടിയ ഹെഡ്‌ലൈറ്റുകൾക്കും ടെയിൽ ലാമ്പുകള്‍ക്കും മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല.സൺറൂഫും പ്രീമിയം ഫീച്ചറുകളുംഎൻജിനും പെർഫോമൻസുംഎൻജിൻ ഓപ്ഷനുകളിൽ കാര്യമായ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. നിലവിലെ 1.2 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും 1.2 ലീറ്റർ സിഎൻജി എൻജിനും തന്നെ വാഹനത്തിൽ തുടരും. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി  ഗിയർബോക്സ് ഓപ്ഷനുകളുമുണ്ടാകും.


Sports ⏭️

Back to top button