AUTO
മുഖം മിനുക്കിയ ബലേനോ വിപണിയിൽ; വില 6.10 ലക്ഷം രൂപ മുതൽ

ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി മാരുതി സുസുക്കി. 6.10 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഡിസൈനിലെ മാറ്റങ്ങൾ, കൂടുതൽ ഇന്റീരിയർ-സേഫ്റ്റി ഫീച്ചറുകൾ, പുതിയ പെട്രോൾ എൻജിൻ എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രധാന ആകർഷണം. സ്വിഫ്റ്റിലും ഡിസയറിലും പ്രവർത്തിക്കുന്ന 1.2 ലീറ്റർ, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എൻജിനാണ് പുതിയ ബലേനോയ്ക്കും കരുത്തേകുന്നത്.കൂടുതൽ സവിശേഷതകളോടെ ഇന്റീരിയർകൂളിങ് സൗകര്യമുള്ള വയർലെസ് ചാർജർ, ക്ലാരിയന്റെ ബ്രാൻഡഡ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് പുതിയ ബലേനോയുടെ ഇന്റീരിയറിലെ പ്രധാന പുതുമകൾ. ഇതിൽ വെന്റിലേറ്റഡ് സീറ്റുകൾ ഈ സെഗ്‌മെന്റിൽ തന്നെ ആദ്യമായാണ് ഒരു വാഹനം നൽകുന്നത്.സുരക്ഷയിൽ കൂടുതൽ ശ്രദ്ധ
Sports ⏭️


