NEWS

കോതമംഗലം ന്യൂ ബൈപാസിന് സ്ഥലമേറ്റെടുക്കൽ തർക്കം; കല്ല് നിരത്തി റോഡ് അടച്ച് ദമ്പതികൾ


കോതമംഗലം ∙ തങ്കളം- കോഴിപ്പിള്ളി ന്യൂബൈപാസിന്റെ സ്ഥലമേറ്റെടുക്കൽ തർക്കം തുടരുന്നു. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തു നിന്നു കോഴിപ്പിള്ളിയിലേക്കു നിർമാണം നടക്കുന്ന ബൈപാസ് ഭാഗം സ്ഥലമുടമ അടച്ചുകെട്ടി. കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ചു റോഡ് തുറന്നു നൽകിയതിനാൽ അടച്ച വിവരം അറിയാതെ എത്തുന്ന വാഹനങ്ങൾ ഇവിടെ വന്ന് മറ്റു റോഡുകൾ വഴി തിരിഞ്ഞു പോകുകയാണ്.ഇളംതുരുത്തിൽ വർഗീസ്- ലിസ ദമ്പതികളാണു റോഡ് അടച്ചു കല്ല് നിരത്തുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്തത്. ബൈപാസ് നിർമാണത്തിന് ഇവരുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു തുടക്കം മുതൽ പ്രശ്നങ്ങളുണ്ട്. തർക്കവും കോടതി വ്യവഹാരവും പൊലീസ് കേസും നിലനിൽക്കുകയാണ്. നിക്ഷിപ്ത താൽപര്യങ്ങളാണു തങ്ങളുടെ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമത്തിനു പിന്നിലെന്ന് ദമ്പതികൾ ആരോപിക്കുന്നു.


Fashion ⏭️

Back to top button