NEWS
2 വിദ്യാർഥിനികൾ മരിച്ച അപകടം: റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചു നിന്നവരെക്കുറിച്ച് അന്വേഷണം

പാമ്പാടി ∙ ബസിന് അടിയിലേക്കു സ്കൂട്ടർ മറിഞ്ഞ്, ഉറ്റ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥിനികൾ മരിക്കാനിടയായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അപകടത്തിന് കാരണമായി റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചു നിന്നവരെക്കുറിച്ച് അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലാണ് അപകടത്തിന്റെ കൃത്യമായ ചിത്രം വ്യക്തമായത്. സമൂഹമാധ്യമത്തിലും മറ്റും ഇവർക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.പാമ്പാടി ബ്ലോസംവാലി ചൈൽഡ് ഡവലപ്മെന്റ് സെന്റർ ഡയറക്ടറും കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളി വികാരിയുമായ ഫാ. കുര്യാക്കോസ് കടവുംഭാഗം – അനിത കുര്യൻ ദമ്പതികളുടെ മകൾ കൃപ മെറിൻ കുര്യാക്കോസ് (24), മീനടം വട്ടക്കാവുങ്കൽ വി.വി.തോമസ് (കൊച്ചുമോൻ)– മേരി തോമസ് (പൊന്നമ്മ) ദമ്പതികളുടെ മകൾ ആഷ്ലി ആൻ തോമസ് (മാളു–25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Fashion ⏭️




