AUTO
റെക്കോർഡ് നേട്ടം; 2 ലക്ഷം ഫ്രോങ്ക്സ് കപ്പലേറി…

ന്യൂഡൽഹി∙ മാരുതി സുസുക്കിയുടെ ജനപ്രിയ എസ്യുവിയായ ഫ്രോങ്ക്സ് ഇന്ത്യയിൽ നിന്ന് ഏറ്റവും വേഗത്തിൽ 2 ലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നേട്ടം സ്വന്തമാക്കി. കയറ്റുമതി ആരംഭിച്ച് 38 മാസത്തിനുള്ളിലാണ് ഫ്രോങ്ക്സ് ഈ നാഴികക്കല്ല് പിന്നിട്ടത്.ഗുജറാത്തിലെ മാരുതി സുസുക്കിയുടെ ഹൻസാൽപുർ പ്ലാന്റിൽ നിർമിക്കുന്ന ഫ്രോങ്ക്സ്, ജപ്പാൻ ഉൾപ്പെടെ ഏകദേശം 90 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.നേട്ടത്തെക്കുറിച്ച് പ്രതികരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേഉച്ചി, മാരുതി സുസുക്കി കയറ്റുമതി ചെയ്യുന്ന ഓരോ വാഹനത്തിലും കമ്പനിയിലെ ജീവനക്കാരുടെ കഠിനാധ്വാനവും അഭിമാനവും അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു. ഈ വാഹനങ്ങളിലൂടെ ഇന്ത്യൻ നിർമാണ മേഖലയിലെ മികവ് ഏകദേശം 120 രാജ്യങ്ങളിലേക്ക് എത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന ലക്ഷ്യത്തിന് അനുസൃതമായി ഇന്ത്യൻ നിർമാണ മേഖലയിലെ കരുത്ത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് മാരുതി സുസുക്കി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതിയിൽ തുടർച്ചയായി നൽകിയ ശ്രദ്ധയിലൂടെ ഇന്ത്യയിൽ നിന്നുള്ള പാസഞ്ചർ വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടാനും കമ്പനിക്ക് കഴിഞ്ഞു.2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത മൂന്ന് പാസഞ്ചർ വാഹനങ്ങളും മാരുതി സുസുക്കിയുടേതായിരുന്നു. വർഷംതോറും വർധിക്കുന്ന കയറ്റുമതി കമ്പനിയുടെ വാഹനങ്ങളുടെ വിശ്വാസ്യതയ്ക്കും ആഗോള വിപണികളിലെ സ്വീകാര്യതയ്ക്കും തെളിവാണെന്നും കമ്പനി വ്യക്തമാക്കി.
Sports ⏭️


