NEWS

മുല്ലപ്പെരിയാർ: വൃഷ്ടി പ്രദേശത്ത് ‌മഴ പെയ്യാൻ പ്രാർഥിച്ച് തമിഴ്നാട്; പ്രത്യേക പൂജ


കുമളി∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴുന്നതിനാൽ മഴയ്ക്കായി തമിഴ്നാട്ടിൽ പ്രത്യേക പൂജകൾ നടന്നു. തേനി ജില്ലയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിലാണ് കർഷകർ വരുണപൂജ നടത്തിയത്. കമ്പംവാലി വാട്ടർ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലും തേനി ജില്ലയിലും മഴ പെയ്യുന്നതിനായി പൂജകൾ നടത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടാണ് തേനി, മധുര, ഡിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നിവയുൾപ്പെടെ തെക്കൻ തമിഴ്‌നാടിന്റെ ജലസ്രോതസ്സ്. ഒട്ടേറെ കർഷകരും പൊതുജനങ്ങളും പൂജകളിൽ പങ്കെടുത്തു. 116.85 അടിയാണ് നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. 


Fashion ⏭️

Back to top button