NEWS
‘അത് കെട്ടുകഥ’; പഞ്ചാബ് സർവകലാശാല പ്രതിഷേധം: പ്രേതശല്യമെന്ന വ്യാജവിവരം പ്രചരിപ്പിച്ച രണ്ടുപേർ പിടിയിൽ

അമൃത്‌സർ∙ പഞ്ചാബിലെ സർവകലാശാലയിൽ സംഘർഷത്തിനു കാരണമായ വ്യാജവിവരം പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. പഞ്ചാബിലെ പട്യാലയിലുള്ള ചിത്കാര സർവകലാശാല ക്യാംപസിൽ പ്രേതശല്യമുണ്ടെന്ന വ്യാജ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് അംബാല സ്വദേശി ആര്യൻ, നംഗൽ സ്വദേശി ഹിമാൻഷു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ക്യാംപസിലെ പെൺകുട്ടികളുടെ ഹോസ്റ്ററിൽ മുൻപ് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ആ കുട്ടിയുടെ ആത്മാവ് ഹോസ്റ്റലിലെ മറ്റുള്ളവരെ ശല്യം ചെയ്യുന്നുവെന്നും ഉള്ള വിഡിയോകളും സന്ദോശങ്ങളുമാണ് ഇവർ പ്രചരിച്ചത്. ഇതോടെ സർവകലാശാല വിദ്യാർഥികൾ ‘പ്രേതശല്യ’ത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ക്യാംപസിൽ പ്രതിഷേധിക്കുകയും അക്രമങ്ങൾക്ക് കാരണമാകുകയും ചെയ്തു. വ്യാജവിവരമാണ് പരക്കുന്നതെന്നും ക്യാംപസിൽ ഒന്നും ഭയക്കാനില്ലെന്നും അധികൃതർ അറിയിച്ചിട്ടും വിദ്യാർഥികൾ വഴങ്ങിയിരുന്നില്ല.
Fashion ⏭️




