TRAVEL
പൂക്കൾ ചേർത്തൊരു എരിശ്ശേരിയും സവാളകൊണ്ടുള്ള പച്ചടിയും

പൂക്കൾ കൊണ്ടൊരു എരിശ്ശേരി മത്തൻപൂ ഒരുകപ്പ്(അരിഞ്ഞത്) മുരിങ്ങാപ്പൂ അരക്കപ്പ് അഗസ്ത്യപ്പൂ അരക്കപ്പ് പരിപ്പ് കാൽ കപ്പ് മത്തൻ കഷ്ണം അരക്കപ്പ് തേങ്ങ ചിരകിയത് കാൽ കപ്പ് ജീരകം അര ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ചെറിയുള്ളി ഒരു ടേബിൾസ്പൂൺ( വട്ടത്തിൽ അരിഞ്ഞത്) പച്ചമുളക് മൂന്നെണ്ണം വെളിച്ചെണ്ണ ഒരു ടേബിൾസ്പൂൺ മഞ്ഞൾപൊടി, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം പരിപ്പും മത്തൻ കഷ്ണങ്ങളും ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് വേവിക്കുക. ഇതിലേക്ക് അഗസ്ത്യപ്പൂവും മുരിങ്ങാപ്പൂവും ചേർത്ത് തിളപ്പിക്കുക. തേങ്ങയും ജീരകവും പച്ചമുളകും ചേർത്ത് അരച്ചത് ചേർക്കുക. കൂടെത്തന്നെ മത്തൻ പൂ ചേർക്കണം. കറി തിളച്ചുവരുമ്പോൾ കറിവേപ്പില ചേർക്കുക. ചെറിയുള്ളി വെളിച്ചെണ്ണയിൽ വറുത്ത് ചേർക്കുകചേമ്പ് ചെറുപയർ കറി ചേമ്പ് 200 ഗ്രാം ചെറുപയർ 50 ഗ്രാം തേങ്ങ ചിരകിയത് ഒരു കപ്പ് ചെറിയുള്ളി നാലെണ്ണം പച്ചമുളക് നാലെണ്ണം വെളുത്തുള്ളി രണ്ടല്ലി വെളിച്ചെണ്ണ ഒരു ടേബിൾസ്പൂൺഉണ്ടാക്കുന്ന വിധം ചേമ്പും ചെറുപയറും പച്ചമുളകും വെളുത്തുള്ളിയും ചെറിയുള്ളിയും ഉപ്പും ചേർത്തുവേവിച്ചതിൽ തേങ്ങ അരച്ച് ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിച്ചു പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.സവാള പച്ചടി സവാള കൊത്തിയരിഞ്ഞത് അരക്കപ്പ് പച്ചമുളക് രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്) ഇഞ്ചി പൊടിയായി അരിഞ്ഞത് കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് തേങ്ങ ചിരകിയത് അരക്കപ്പ് അധികം പുളിയില്ലാത്ത തൈര് ഒരുകപ്പ് കടുക്, വെളിച്ചെണ്ണ, കറി വേപ്പില ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം തൈര് ചേർത്ത് തേങ്ങ അരച്ചു വെക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് അതിലേക്ക് അരപ്പ് ചേർക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ചിട്ടുള്ള സവാള, പച്ചമുളക്, ഇഞ്ചി എന്നിവയും പാകത്തിന് ഉപ്പും ചേർക്കുക.
Sports ⏭️


