AUTO
വിമാന മെക്കാനിക്കായി 80 വർഷം; അമേരിക്കൻ എയർലൈൻസിന്റെ ‘ബ്ലാക്മാന്‍’ 100 വയസിൽ വിടവാങ്ങി

വിമാന മെക്കാനിക്കുകള്‍ക്കിടയിലെ അത്യപൂര്‍വ പ്രതിഭ അസ്രിയേല്‍ അല്‍ ബ്ലാക്മാന്‍(100) വിടവാങ്ങി. എയര്‍ലൈന്‍ മെക്കാനിക്കെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം അനുഷ്ഠിച്ചതിന്റെ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിട്ടുള്ളയാളാണ് ബ്ലാക്മാന്‍. 80 വര്‍ഷത്തിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതം മുഴുവനും അമേരിക്കന്‍ എയര്‍ലൈന്‍സിനു വേണ്ടിയാണ് അദ്ദേഹം മാറ്റിവെച്ചതെന്നതും ശ്രദ്ധേയമാണ്. ജൂലൈ 24ന് വൈകുന്നേരമായിരുന്നു ബ്ലാക്മാന്റെ അന്ത്യമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സും എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് കൂട്ടായ്മയും സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.വിഖ്യാതമായിരുന്നു ബ്ലാക്മാന്റെ ജോലിയോടുള്ള സ്‌നേഹം. പ്രശസ്തമായ ആപ്തവാക്യം ഓര്‍മിപ്പിച്ചുകൊണ്ട് അമേരിക്കന്‍ എര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ അദ്ദേഹം ഒരിക്കല്‍ ഇങ്ങനെയാണ് കുറിച്ചത്. ‘ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെട്ടാല്‍, ഒരിക്കലും അതൊരു ഭാരമാവില്ല’ പ്രായം ഏറിയപ്പോള്‍ പോലും അദ്ദേഹത്തിന്റെ ജോലിയോടുള്ള അര്‍പ്പണബോധവും കൃത്യ നിഷ്ഠയും ഒട്ടും കുറഞ്ഞിരുന്നില്ല. പുലര്‍ച്ചെ അഞ്ചിനാണ് ജോലി ഷിഫ്റ്റ് ആരംഭിച്ചിരുന്നത്. എങ്കിലും പുലര്‍ച്ചെ മൂന്നു മണിയോടെ തന്നെ അദ്ദേഹം ഹാങ്ങറില്‍ എത്തുമായിരുന്നു. സഹപ്രവര്‍ത്തകരോടൊപ്പമുള്ള സമയമാണ് അദ്ദേഹം ഏറെ ആസ്വദിച്ചിരുന്നത് എന്നതിന്റെ ഭാര്യ ഡെലോറസിന്റെ വാക്കുകള്‍ തന്നെയാണ് തെളിവ്. ‘ജോലിക്ക് പോയി കൂട്ടുകാരോടൊപ്പം കളിച്ചു വരൂ’ എന്നായിരുന്നു ഒരിക്കല്‍ ഡെലോറസ് തമാശയായി ബ്ലാക്മാനോട് പറഞ്ഞത്.കാലം സാക്ഷി ബ്ലാക്മാന്‍ സാക്ഷിസീപ്ലെയിനുകളില്‍ നിന്നും ബോയിങ് 777ലേക്ക്വ്യോമയാന മേഖലയിലെ സാങ്കേതികമായ മാറ്റങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ബ്ലാക്മാനോളം സാക്ഷിയായവര്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിന് കുറുകെ അമേരിക്കന്‍ എയര്‍ലൈന്‍സ് സീ പ്ലെയിനുകള്‍ പറത്തിയിരുന്ന ജെറ്റ് യുഗത്തിനും മുന്‍പുള്ള കാലത്താണ് അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പെട്രോള്‍/ പിസ്റ്റണ്‍ എന്‍ജിന്‍ വിമാനങ്ങളുടെ കാലം മുതല്‍ ജെറ്റ് യുഗത്തിന്റെ തുടക്കത്തിനും വൈഡ് ബോഡി വിമാനങ്ങളുടെ വരവിനും ഇന്നത്തെ അത്യാധുനിക ദീര്‍ഘദൂര ഇരട്ട എന്‍ജിനുകള്‍ വരെയുള്ള വലിയ മാറ്റങ്ങള്‍ക്കും അദ്ദേഹം സാക്ഷിയായി.
Sports ⏭️


