AUTO

കിയയുടെ ആദ്യ ഹൈബ്രിഡ് സോറെന്റോ; പ്രീമിയം എസ്‌യുവിയുടെ ബുക്കിങ് ആരംഭിച്ചു


ഇന്ത്യൻ വാഹന വിപണിയിൽ പ്രീമിയം എസ്‌യുവി നിര ശക്തമാക്കാൻ കിയ ഇന്ത്യ. രാജ്യാന്തര തലത്തിൽ ഏറെ തരംഗം സൃഷ്ടിച്ച ഫ്ലാഗ്ഷിപ്പ് മോഡലായ സോറെന്റോയെ (Kia Sorento) ഇന്ത്യയിലെത്തിച്ചാണ് കിയ ഈ വിഭാഗത്തിലെ മത്സരം കടുപ്പിക്കുന്നത്. കിയയുടെ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് എസ്‌യുവി കൂടിയാണിത്. വാഹനത്തിന്റെ ലോഞ്ചിന് മുന്നോടിയായി ടീസർ പുറത്തുവിട്ട കമ്പനി, ഔദ്യോഗിക പ്രീ-ബുക്കിംഗും ആരംഭിച്ചു.ഡിസൈനും വലിപ്പവുംപൂർണ്ണരൂപം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും രാജ്യാന്തര മോഡലിൽ നിന്ന് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കിയയുടെ സിഗ്നേച്ചർ ഗ്രിൽ, മസ്കുലർ ഷൗൾഡർ ലൈനോടുകൂടിയ കൂറ്റൻ ബോഡി സിലൗറ്റ്, ടി ആകൃതിയിലുള്ള എൽഇഡി ലൈറ്റിംഗ്, ടു-ടിയർ ലൈറ്റിംഗ് ഡിസൈൻ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. രാജ്യാന്തര മോഡലിന്റെ നീളം 4,815 എംഎമ്മും വീതി 1,900 എംഎമ്മും ഉയരം 1,700 എംഎമ്മുമാണ്. ഇന്റീരിയറും സവിശേഷതകളുംഎൻജിനും പെർഫോമൻസുംഔദ്യോഗിക എൻജിൻ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും 1.6 ലീറ്റർ ടർബോ പെട്രോൾ എൻജിനൊപ്പം 1.49 kWh ലിഥിയം അയൺ ബാറ്ററിയും ചേരുന്ന ഹൈബ്രിഡ് സിസ്റ്റമായിരിക്കും ഇന്ത്യൻ മോഡലിലും. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഈ എൻജിനും മോട്ടോറും ചേർന്ന് 238 bhp കരുത്തും 380 Nm ടോർക്കും ഉത്പാദിപ്പിക്കും.


Sports ⏭️

Back to top button