NEWS
അമിത വേഗത്തിലെത്തി കാർ, ആളുകളെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയി – വിഡിയോ

ന്യൂഡൽഹി∙ ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് നാലു പേർക്ക് പരുക്കേറ്റു. സംഭവത്തിന് ശേഷം ഡ്രൈവർ കാറുമായി കടന്നു കളഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആളുകളെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.അന്വേഷണത്തിനൊടുവിൽ, ഗൗതം ബുദ്ധ നഗറിലെ കസ്ന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലാഡ്പുർ സ്വദേശിയായ മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Fashion ⏭️




