എൻഎസ്എസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തല; അപകടത്തിൽ പരിക്കേറ്റ ജി സുകുമാരൻ നായരെ സന്ദർശിച്ചു

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ
കോട്ടയം: കഴിഞ്ഞ ദിവസം വാഹനാപകടത്തിൽപ്പെട്ട് വിശ്രമത്തിൽ കഴിയുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ആഭ്യന്തര മന്ത്രിയെത്തിയത്. ഏകദേശം ഇരുപത് മിനിറ്റ് നേരം കൂടിക്കാഴ്ച നീണ്ടു. ഇന്ന് രാവിലെ മന്ത്രി പി.സി വിഷ്ണുനാഥും എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറിയെ സന്ദർശിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ന് എംസി റോഡിൽ കുരമ്പാല അമൃത സ്കൂൾ ജംഗ്ഷന് സമീപത്ത് വച്ചാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. എതിരെ വന്ന പിക്കപ് വാൻ സുകുമാരൻ നായർ സഞ്ചരിച്ചിരുന്ന കാറിലിടിച്ചാണ് അപകടമുണ്ടായത്. വലത് കൈക്ക് നിസ്സാര പരുക്കേറ്റ അദ്ദേഹം പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ചങ്ങനാശേരിയിലേക്ക് മടങ്ങിയിരുന്നു. പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്നിക് കോളജിൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാനെത്തിയതായിരുന്നു അദ്ദേഹം.
English Summary
Home Minister Ramesh Chennithala visited NSS General Secretary G Sukumaran Nair at Perunna NSS headquarters in Kottayam. Sukumaran Nair is recuperating after a car accident yesterday, where his vehicle was hit by a pickup van on MC Road, causing minor right-hand injuries. Minister P.C. Vishnunath also visited him earlier today. The accident occurred while inspecting road construction.
RELATED TOPICS: RAMESH CHENNITHALA, G SUKUMARAN NAIR, NSS GENERAL SECRETARY, NSS HEADQUARTERS, VEHICLE ACCIDENT
Read News ⏭️




