AUTO

വാഹന മോഡിഫിക്കേഷൻ: നിയമങ്ങളിൽ ഇളവ് വേണോ? പൊതുജനങ്ങൾക്ക് അഭിപ്രായം പറയാം; സർവേയുമായി എംവിഡി


വാഹനപ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവുകൾ വരുത്തുമെന്നത്. യു.ഡി.എഫ് സർക്കാറിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നുമായിരുന്നു ഇത്. ഭരണത്തിലെത്തിയതിന് ശേഷം, അപകടകരമായ രീതിയിലുള്ള മാറ്റങ്ങൾ ഒഴിച്ച് ബാക്കിയുള്ള സുരക്ഷിതമായ മോഡിഫിക്കേഷനുകൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിക്കുകയും, ആദ്യഘട്ടമായി ചില ഇളവുകൾ അനുവദിക്കുകയും ചെയ്തിരുന്നു.സർവേയിൽ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾപൊതുജനങ്ങളുടെ പ്രതികരണം അറിയാനായി പ്രധാനമായും ഒൻപത് തരം മോഡിഫിക്കേഷനുകളെക്കുറിച്ചാണ് എംവിഡി സർവേയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്താൻ സാധ്യതഎൻജിൻ പെർഫോമൻസ്: എൻജിന്റെ ശേഷി കൂട്ടുന്നതിനായി വരുത്തുന്ന മാറ്റങ്ങൾ.ബ്രേക്കിങ് സിസ്റ്റം: വാഹനത്തിന്റെ ബ്രേക്കിംഗ് സംവിധാനം പൊളിച്ചെഴുതുന്നത്.


Sports ⏭️

Back to top button