AUTO

ടാറ്റ പഞ്ചുമായി മത്സരിക്കാൻ ഇവി, ഒപ്പം പുത്തൻ പെട്രോൾ എസ്‌യുവിയും: ഹ്യുണ്ടേയ്‌യുടെ പടയൊരുക്കം


ഇന്ത്യന്‍ വാഹന വിപണിയില്‍ കുറച്ചു കാലമായി പതുങ്ങിയിരിക്കുന്ന ഹ്യുണ്ടേയ് കുതിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന നിരവധി മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി 2030ഓടെ ഇന്ത്യയില്‍ 26 പുതിയ മോഡലുകള്‍ നിരത്തിലിറങ്ങുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഇതില്‍ രണ്ടു മോഡലുകള്‍ ഈ വര്‍ഷം തന്നെ ഇന്ത്യന്‍ നിരത്തുകളിലെത്തും. ഇതിലൊന്ന് ഇവിയും രണ്ടാമത്തേത് ഐസിഇ വാഹനവുമായിരിക്കും. ഹ്യുണ്ടേയ് എച്ച്ഇ1ഐഇന്ത്യക്കുവേണ്ടി ഹ്യുണ്ടേയ് പ്രത്യേകം ഒരുക്കിയ മോഡലാണ് എച്ച്ഇ1ഐ. ടാറ്റ പഞ്ച് ഇവിയുമായിട്ടാവും ഈ ഹ്യുണ്ടേയ് ഇവി നേരിട്ട് മത്സരിക്കുക. സബ് 4 മീറ്റര്‍ ഇലക്ട്രിക്ക് എസ്‌യുവിയുടെ കോഡ് നാമമാണ് എച്ച്ഇ1ഐ. ഹ്യുണ്ടേയുടെ ഇ ജിഎംപി(കെ) പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. ഈ വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ നിരവധി ദൃശ്യങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നു കഴിഞ്ഞു. ഇന്ത്യക്കുവേണ്ടി ഇന്ത്യയില്‍ വികസിപ്പിച്ച ഹ്യുണ്ടേയ് ഇവിയാണിത്. അതുകൊണ്ടുതന്നെ വിപണിയില്‍ ആകര്‍ഷകമായ വിലയില്‍ ഈ വാഹനം അവതരിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കും. അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ കാണിക്കുന്നത് ബോക്‌സി ഡിസൈനിലാവും വാഹനം എന്നാണ്. മുന്നില്‍ ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടു കൂടിയ സ്പ്ലിറ്റ് ഹെഡ്‌ലാംപ് സെറ്റ്അപ്പായിരിക്കും വാഹനത്തില്‍. പിന്നില്‍ കണക്റ്റഡ് എല്‍ഇഡി ബാറും മെലിഞ്ഞ എല്‍ഇഡി ടെയില്‍ ലാംപുകളും മസ്‌കുലര്‍ ടെയില്‍ ഗേറ്റും റിയര്‍ ബംപറും വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കും. ബാറ്ററി പാക്കിനെ സംബന്ധിച്ച് ഹ്യുണ്ടേയ് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപ്പോഴും സിറോസ് ഇവിക്ക് സമാനമായി രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ എച്ച്ഇ1ഐ അവതരിക്കാനാണ് സാധ്യത. 42kWh, 51.4kWh എന്നിവയാണ് പ്രതീക്ഷിക്കുന്ന ബാറ്ററി ഓപ്ഷനുകള്‍. പരമാവധി റേഞ്ച് 500 കിലോമീറ്റര്‍. ഈ വര്‍ഷം ഡിസംബറോടെ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷകള്‍. ഹ്യുണ്ടേയ് ബിസി4ഐ


Sports ⏭️

Back to top button