NEWS

പാറശാലയിൽ ട്രാക്കിൽ മണ്ണിടിഞ്ഞു വീണു; ഗതാഗതം തടസ്സപ്പെട്ടു, ട്രെയിനുകൾ പുറപ്പെടാൻ വൈകുന്നു


തിരുവനന്തപുരം∙ പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം താളംതെറ്റി. മണ്ണു നീക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ബിലാസ്പുർ– തിരുനൽവേലി എക്സ്പ്രസാണ് പാളം തെറ്റിയത്. മണ്ണിടിച്ചിലിനെ തുടർന്ന് തിരുവനന്തപുരം– നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പരശുറാം എക്സ്പ്രസ്, നാഗർകോവിൽ–പുനലൂർ പാസഞ്ചർ, തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ പാസഞ്ചർ എന്നിവ പുറപ്പെടാൻ വൈകുന്നു.


Fashion ⏭️

Back to top button