AUTO

ടൊയോട്ട വെല്‍ഫയറുമായി മത്സരം; ആഡംബര എംപിവി ഡെൻസ ഡി9 ഇന്ത്യയിലേക്ക്


ബിവൈഡിയുടെ ആഡംബര വാഹന വിഭാഗമായ ഡെന്‍സ ഇന്ത്യയിലേക്ക്. നവംബര്‍ 13ന് ഡെന്‍സയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുമെന്ന് ബിവൈഡി അറിയിച്ചു. ഇന്ത്യയില്‍ Z9 ജിടി ഷൂട്ടിങ് ബ്രേക്ക്, ഡി9 ആഡംബര എംപിവി എന്നിവയായിരിക്കും ഡെന്‍സയുടെ ആദ്യ മോഡലുകളെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സ് ഷോറൂം വില 80 ലക്ഷം രൂപക്ക് മുകളില്‍ വരുന്ന ആഡംബര വാഹനങ്ങളാണ് ഇവ രണ്ടും.ഡി9 എംപിവി എംജി M9, ടൊയോട്ട വെല്‍ഫയര്‍, ലെക്‌സസ് എല്‍എം തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനാണ് ഡെന്‍സ ഡി9 വരുന്നത്. വലിയ മുന്‍ ഗ്രില്ലും അതിനു നടുവിലായി ഡെന്‍സ ലോഗോയും നല്‍കിയിട്ടുണ്ട്. ക്രോം ഫിനിഷോടെയുള്ള കൂര്‍ത്ത ഹെഡ്‌ലാംപുകളും ശ്രദ്ധിക്കപ്പെടും. മെഷീന്‍ കട്ട് അലോയ് വീലുകള്‍, ഇലക്ട്രിക്ക് സ്ലൈഡിങ് ഡോറുകള്‍, സണ്‍ റൂഫ്, എല്‍ഇഡി ഹെഡ് ലാംപുകളും ടെയില്‍ ലാംപുകളും എന്നിവയാണ് ഈ ആഡംബര ഇവിയുടെ പ്രധാന ഡിസൈന്‍ സവിശേഷതകള്‍.103kWh ബാറ്ററി പാക്കുള്ള ഈ വാഹനത്തിലെ മുന്‍വശത്തെ മോട്ടോര്‍ 313എച്ച്പി കരുത്തും 360എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കും. റേഞ്ച് 520 കിലോമീറ്റര്‍. 200kW വരെയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ഇതിലുണ്ട്. ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്- ഹീറ്റിങ്- വെന്റിലേഷന്‍- മസാജ് ഫങ്ഷനുകളുള്ള രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ ലെതര്‍ അപ്ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയവയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷതകള്‍. അഡാസ് സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ടാവും. 90 ലക്ഷം രൂപയ്ക്കടുത്താണ് ഡി9ന്റെ പ്രതീക്ഷിക്കുന്ന എക്‌സ്-ഷോറൂം വില.Z9 ജിടി Z9 ജിടിക്ക് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 2.7 സെക്കന്‍ഡ് മതി. പരമാവധി വേഗത മണിക്കൂറില്‍ 270 കിലോമീറ്ററാണ്. റേഞ്ച് 600 കിലോമീറ്റര്‍. 1,500 കിലോവാട്ട് വരെയുള്ള അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്നതിനാല്‍, 10 മുതല്‍ 97 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും ഒന്‍പത് മിനിറ്റ് മതി. നിന്ന നില്‍പ്പില്‍ നിന്നും വാഹനം 360 ഡിഗ്രി തിരിക്കാനാകുന്ന ‘കംപസ് ടേണ്‍ 360°’, വശങ്ങളിലേക്ക് നീങ്ങാന്‍ സഹായിക്കുന്ന ക്രാബ് വാക്ക് തുടങ്ങിയ ഫീച്ചറുകളും Z9 ജിടിയിലുണ്ടാവും.


Sports ⏭️

Back to top button