NEWS

ഇടിമിന്നൽ: മാനത്തു മഴ മേഘങ്ങൾ രൂപം കൊള്ളുമ്പോൾ തന്നെ ജാഗ്രത വേണം; ശ്രദ്ധിക്കണം, ഇക്കാര്യങ്ങൾ


പത്തനംതിട്ട ∙ 27 വരെ സംസ്ഥാനത്തു മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.സംസ്ഥാനത്ത് ഇടിമിന്നൽ അപകടങ്ങൾ ഉണ്ടാകുന്ന ജില്ലകളുടെ പട്ടികയിൽ മുൻപന്തിയിലാണ് പത്തനംതിട്ട. അതിനാൽ മാനത്തു മഴ മേഘങ്ങൾ രൂപം കൊള്ളുമ്പോൾ തന്നെ ജാഗ്രത വേണം. മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.ആപ്പിലൂടെ അറിയാം മിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം.


Fashion ⏭️

Back to top button