AUTO
അന്ന് പാക്കിസ്ഥാന്റെ എഫ്–16 വെടിവച്ചിട്ട അഭിനന്ദൻ വർധമാൻ എങ്ങനെ ഫ്ലൈ91ൽ എത്തി, മിലിറ്ററി പൈലറ്റുമാർക്ക് യാത്രാവിമാനം പറത്താനാകുമോ?

ഇന്ത്യൻ വ്യോമസേനയിലെ (ഐഎഎഫ്) പ്രശസ്തനായ ഫൈറ്റർ പൈലറ്റും വീരചക്ര അവാർഡ് ജേതാവുമായ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ, സൈനിക സേവനത്തിൽ നിന്ന് വിരമിച്ച് ഗോവ ആസ്ഥാനമായുള്ള പ്രാദേശിക എയർലൈനായ ‘ഫ്ലൈ91’-ൽ പൈലറ്റായി ചേർന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2019ൽ ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ നടന്ന വ്യോമയുദ്ധത്തിൽ പാക്കിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചിടുകയും, തുടർന്ന് പാക് കസ്റ്റഡിയിലാവുകയും ചെയ്ത അഭിനന്ദൻ ഇന്ത്യക്കാരുടെ മനസ്സിൽ എന്നും ധീരതയുടെ പ്രതീകമാണ്.∙ മുൻ സൈനിക പൈലറ്റുമാർക്ക് യാത്രാ വിമാനങ്ങളിൽ സേവനം ചെയ്യാംലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യ, യുഎസ്, യൂറോപ്യൻ രാജ്യങ്ങളിൽ മുൻ സൈനിക പൈലറ്റുമാർ സിവിൽ എയർലൈനുകളിലേക്ക് മാറുന്നത് വളരെ സാധാരണമായ ഒരു രീതിയാണ്. കഠിനമായ പരിശീലനം, അടിയന്തര സാഹചര്യങ്ങളിലെ കൃത്യമായ തീരുമാനമെടുക്കൽ, അച്ചടക്കം എന്നിവ കാരണം വാണിജ്യ എയർലൈനുകൾ എപ്പോഴും മുൻ സൈനിക പൈലറ്റുമാർക്ക് മുൻഗണന നൽകാറുണ്ട്. എന്നാൽ, വ്യോമസേനയിൽ വിമാനം പറത്തി എന്നതുകൊണ്ട് മാത്രം ഒരാൾക്ക് നേരിട്ട് സിവിൽ വിമാനം പറത്താനാകില്ല. ചില പ്രത്യേക ലൈസൻസിങ് പ്രക്രിയകളും നിയമങ്ങളും ഇവർ പൂർത്തിയാക്കേണ്ടതുണ്ട്.∙ സൈനിക സേവനത്തിൽ നിന്ന് വാണിജ്യ വിമാനത്തിലേക്ക്, നിയമങ്ങളും ലൈസൻസ് മാറ്റവുംസൈനിക വിമാനങ്ങളും വാണിജ്യ വിമാനങ്ങളും തമ്മിൽ പ്രവർത്തന രീതിയിലും സാങ്കേതികവിദ്യയിലും വലിയ വ്യത്യാസങ്ങളുണ്ട്. ഇതിനാൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഇന്ത്യയിൽ ഡിജിസിഎ) അല്ലെങ്കിൽ എഫ്എഎ/ഇഎഎസ്എ (രാജ്യാന്തര തലത്തിൽ) നിർദേശിക്കുന്ന നിയമങ്ങൾ ഇവർ പാലിക്കണം.∙ മിലിട്ടറി ഫ്ലയിങ് അവേഴ്സ്
Sports ⏭️


