LIFESTYLE NEW

ഒറ്റ മുടി നരയ്ക്കില്ല; വീട്ടുമുറ്റത്തെ ഈ ഇല മതി, മുടി കട്ടക്കറുപ്പാകും

മുടി വേഗം നരയ്ക്കുന്നതാണ് ഇന്ന് പലരും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നം. ഇത് മറയ്ക്കാൻ കെമിക്കൽ ഡെെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം കെമിക്കൽ ഡെെ കാലക്രമേണ നര ഇരട്ടിയാക്കുന്നു. കൂടാതെ മുടിക്ക് ദോഷം വരുത്തുകയും ചെയ്യുന്നു. മുടിയുടെ കാര്യത്തിൽ എപ്പോഴും പ്രകൃതിദത്തമായ രീതി സ്വീകരിക്കുന്നതാണ് നല്ലത്. നരച്ച മുടിയെ സ്വാഭാവികമായി കറുപ്പിക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഒന്നാണ് കറിവേപ്പില.

വിറ്റാമിൻ എ, ബി, സി, ഇ, കാൽസ്യം, ഇരുമ്പ്, പ്രോട്ടീനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടി സ്വാഭാവികമായി കറുക്കാനും സംരക്ഷിക്കാനും സഹായിക്കുന്നു. മുടികൊഴിച്ചിൽ തടയാനും കറിവേപ്പില വളരെ നല്ലതാണ്. കറിവേപ്പിലയോടൊപ്പം ഉലുവ കൂടി ചേർത്താൽ മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കും. താരനെ പ്രതിരോധിക്കാനും ഉലുവ മികച്ചതാണ്. കറിവേപ്പിലയും ഉലുവയും എങ്ങനെ മുടിയിൽ ഉപയോഗിക്കാമെന്ന് നോക്കാം.

ആദ്യം ഒരുദിവസം മുഴുവൻ ഉലുവ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് കറിവേപ്പില കൂടിചേർത്ത് നല്ലപോലെ അരച്ചെടുക്കാം. ഇനി മുടി പല ഭാഗങ്ങളായി തിരിച്ച് അരച്ചെടുത്ത മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടുക. 20 മിനിട്ടിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ മിശ്രിതം പുരട്ടുന്നത് മുടിയുടെ എല്ലാപ്രശ്നങ്ങളും അകറ്റാൻ സഹായിക്കും.


Source link

Related Articles

Back to top button