AUTO
വിൻഫാസ്റ്റ് വിഎഫ് എംപിവി 7: വില 4.10 ലക്ഷം രൂപ കുറച്ചു

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചിട്ട് ആറുമാസം പിന്നിടുമ്പോൾ, തങ്ങളുടെ പ്രീമിയം 7-സീറ്റർ ഇലക്ട്രിക് എംപിവിയായ VF MPV 7-ന്റെ വിലയിൽ വൻ വെട്ടിക്കുറവുമായി വിയറ്റ്നാമീസ് വാഹന ഭീമന്മാരായ വിൻഫാസ്റ്റ് രംഗത്തെത്തിയിരിക്കുന്നു. നേരത്തെ 24.49 ലക്ഷം രൂപയ്ക്ക് വിപണിയിലിറക്കിയ ഈ വാഹനം ഇനിമുതൽ 20.39 ലക്ഷം രൂപ (എക്സ്-ഷോറൂം) എന്ന ആകർഷകമായ വിലയിൽ സ്വന്തമാക്കാം.
ഏകദേശം 4.10 ലക്ഷം രൂപയുടെ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നടപടിയോടെ, മൂന്ന് നിരകളിലായി യാത്ര സൗകര്യമുള്ള ഇലക്ട്രിക് വാഹന വിഭാഗത്തിൽ, എതിരാളികളുടെ ഉയർന്ന മോഡലുകളെ അപേക്ഷിച്ച് കൂടുതൽ ലാഭകരമായ ഒരു ഓപ്ഷനായി VF MPV 7 മാറിക്കഴിഞ്ഞു. ഒരൊറ്റ ഫുൾ-ലോഡഡ് വേരിയന്റിലാണ് ഈ ഇലക്ട്രിക് വാഹനം ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.




