ക്ലാസ്മുറിയിൽ ഹൃദയാഘാതം: മൂന്നാംക്ലാസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധം

ഡൽഹിയിലെ ഒരു വിദ്യാലയത്തിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. ഒമ്പതു വയസ്സുകാരിയായ പെൺകുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മയൂർ വിഹാർ ഫേസ് രണ്ടിലുള്ള ലവ്‌ലി ഹെറിറ്റേജ് സ്കൂളിൽ ബുധനാഴ്ചയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. കളരി അഥവാ ഗെയിംസ് പീരീഡിന് ശേഷം വിദ്യാർത്ഥികൾ ക്ലാസിലേക്ക് മടങ്ങിയെത്തിയ ഉടനെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്.
ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളോടെ ക്ലാസിലേക്ക് കടന്നുവരുന്ന കുട്ടി, അരയിൽ കൈകൾ വെച്ച് തളർന്നുനിൽക്കുന്നതും തൊട്ടുപിന്നാലെ തറയിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടി വീണതും അദ്ധ്യാപികയും സഹപാഠികളും പരിഭ്രമത്തോടെ ഓടിയെത്തുന്നതും കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ കസേരയിൽ ഇരുത്തി മുഖത്ത് വെള്ളം തളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. ഉടൻ തന്നെ സ്കൂൾ അധികൃതർ ചേർന്ന് കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ, പ്രഥമ ശുശ്രൂഷ നൽകിയ ആശുപത്രി അധികൃതർ കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് നിർമൻ വിഹാറിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോകേണ്ടി വന്നു. എന്നാൽ അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.




