പഴയ ബാറ്ററി ഉപയോഗിച്ച് വീട്ടിലെ എലികളെ തുരത്താം

പ്രതീകാത്മക ചിത്രം
വീടുകളിൽ എലികൾ വരുത്തുന്ന ശല്യം ചില്ലറയല്ല. ഇവയെ ഓടിക്കാനായി പല മാർഗ്ഗങ്ങളും പരീക്ഷിച്ചാലും പലപ്പോഴും അതൊന്നും ഫലിക്കാറില്ല. എന്നാൽ, ഇനി ചെലവില്ലാതെ തന്നെ എലികളെ വീട്ടിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കാൻ ഒരു വഴിയുണ്ട്. വാച്ചുകളിലും റിമോട്ടുകളിലും ഉപയോഗിച്ച് തീർന്ന പഴയ ബാറ്ററികൾ ഇതിനായി ഫലപ്രദമായി ഉപയോഗിക്കാം. ഈ വിദ്യയിലൂടെ എങ്ങനെ എലികളെ തുരത്താമെന്ന് നോക്കാം.
ആദ്യം ഉപയോഗശൂന്യമായ ഒരു ബാറ്ററി കരുതിവെക്കുക. ശേഷം ഒരു ചെറിയ പാത്രത്തിൽ രണ്ട് സ്പൂൺ മൈദപ്പൊടി എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ വീതം വെളിച്ചെണ്ണയും പൊടിച്ച ശർക്കരയും ചേർക്കുക. വെള്ളത്തിന് പകരം അല്പം വിനാഗിരി കൂടി ഒഴിച്ച് ഈ മിശ്രിതം നന്നായി കുഴച്ച് പരുവത്തിലാക്കി എടുക്കണം.
അടുത്തതായി, നേരത്തെ മാറ്റിവെച്ച ബാറ്ററി ഒരു കട്ടിയുള്ള പേപ്പറിൽ വെച്ച് ചതച്ച് അതിനുള്ളിലെ കറുത്ത പൊടി വേർതിരിച്ചെടുക്കാം. ബാറ്ററിക്കുള്ളിലെ ഈ പൊടിയിൽ ലിഥിയം, കാഡ്മിയം, മെർക്കുറി, ലെഡ് തുടങ്ങിയ മാരകമായ വിഷാംശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിൽ കുട്ടികളുണ്ടെങ്കിൽ ഈ മിശ്രിതം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്.
തയ്യാറാക്കി വെച്ചിരിക്കുന്ന മൈദ മിശ്രിതം ചെറിയ ഉരുളകളാക്കി മാറ്റുക. ഓരോ ഉരുളയുടെയും നടുവിൽ ബാറ്ററിയുടെ പൊടി വെച്ച് വീണ്ടും നന്നായി ഉരുട്ടി എടുക്കാം. എലികളെ വേഗത്തിൽ ആകർഷിക്കുന്നതിനായി ഇതിനു മുകളിൽ അല്പം ബിസ്ക്കറ്റ് പൊടി കൂടി വിതറാവുന്നതാണ്. എലികൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന വൈകുന്നേരങ്ങളിൽ വേണം ഈ ഉരുളകൾ അവയുടെ ശല്യമുള്ള ഇടങ്ങളിൽ വെക്കാൻ.




