മുറിയിൽ ഒളിഞ്ഞിരുന്നത് മൂന്ന് കൂറ്റൻ മൂർഖൻ പാമ്പുകൾ; ദിവസങ്ങൾ നീണ്ട ഭീതിക്കൊടുവിൽ കണ്ടെത്തൽ

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിലുള്ള ഒരു വീട്ടിലായിരുന്നു വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ സന്ദർശനം. ധാരാളം കോഴികളെ വളർത്തുന്ന വീടാണിത്. കോഴികൾ മുട്ടയിടാനായി ഉപയോഗിക്കുന്ന മുറിയിൽ വിറകും തൊണ്ടും കൂട്ടിയിട്ടിരുന്നു. കുറച്ചു ദിവസങ്ങളായി ഇവിടെയുള്ള കോഴികൾ അസ്വാഭാവികമായി ചത്തുപോകുന്നത് പതിവായിരുന്നു.
എന്നും കേൾക്കുന്നതിനേക്കാൾ വലിയ ഒച്ചയിൽ കോഴികൾ ബഹളം വെക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ, മുറിയുടെ വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടത് ഭീമാകാരമായ ഒരു പാമ്പിന്റെ വാലാണ്. ഭയന്നുപോയ വീട്ടമ്മ ഉടൻ തന്നെ വാതിൽ അടച്ചു ഭദ്രമാക്കി വാവാ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. പരിശോധനയിൽ ആദ്യം ലഭിച്ചത് മൂർഖൻ പാമ്പിന്റെ പടമാണ്, തൊട്ടുപിന്നാലെ ചേരയുടെ പടവും കണ്ടെത്തി. എന്തായാലും വീട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട്, മൂർഖൻ അടക്കം മൂന്ന് കൂറ്റൻ പാമ്പുകളെയാണ് അദ്ദേഹം പിടികൂടിയത്. ആവേശകരമായ ഈ പാമ്പ് പിടുത്തത്തിന്റെ ദൃശ്യങ്ങൾ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡിലൂടെ കാണാം.
വാവാ സുരേഷ് പിടികൂടിയ പാമ്പുകൾ
English Summary
Snake rescuer Vava Suresh visited a house in Chirayinkeezhu, Thiruvananthapuram, after the family spotted a large snake in a room used for keeping hens. During the search, he found evidence of multiple snakes and captured three large snakes, including a cobra.
RELATED TOPICS: VAVA SURESH SNAKE RESCUE, CHIRAYINKEEZHU SNAKE CATCH, KING COBRA RESCUE KERALA, SNAKE MASTER EPISODE, VAVA SURESH PAMBU PIDUTHAM



